ഗുരുവായൂർ: ഒപ്പം ക്യാമ്പയിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭയും കുടുംബശ്രീയും ദേശീയ നഗര ഉപജീവന മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ ഭക്ഷ്യമേള ഇഞ്ചിം പുളിം സീസൺ ത്രീ, മാർച്ച് 5 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ നഗരസഭാ ഹാളിൽ നടക്കും
ഭക്ഷ്യ മേളയുടെ ഉദ്ഘാടനം എൻ.കെ. അക്ബർ എം എൽ എ നിർവ്വഹിച്ചു
നഗരസഭാ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷയായി.
സ്ഥിരം സമിതി അധ്യക്ഷരായ എ എം ഷെഫീർ, ഷൈലജ സുധൻ, എ സായിനാഥൻ കൗൺസിലർമാരായ അജിത ദിനേശൻ , രഹിത പ്രസാദ്, കുടുബശ്രീ ചെയർ പേഴ്സൺ അമ്പിളി ഉണ്ണികൃഷ്ണൻ, മോളി ജോയ് എൻ യുഎൽ എം സിറ്റി മിഷൻ മേനേജർ ദീപ. വി.എസ് എന്നിവർ സംസാരിച്ചു.
സി ഡി എസ് വൈസ് ചെയർപേഴ്സന്മാർ, സിഡിഎസ് മെമ്പർമാർഎന്നിവർ പങ്കെടുത്തു. കുടുംബശ്രീ സി ഡി എസ് l , 2 ലെ സംരംഭകരുടെ വ്യത്യസ്ത രുചിയൂറുന്ന വിഭവങ്ങൾ മേളയിൽ സജീവമാണ്. ഫ്രഷ് ജ്യൂസുകൾ, ചീര വിഭവങ്ങൾ,നാടൻ പലഹാരങ്ങൾ, ചായ, സ്നാക്സ്, ചിക്കൻ ബിരിയാണി, ചിക്കൻ 65, ബീഫ് കൊണ്ടാട്ടം, ചട്ടിച്ചോർ, പത്തിരി ചിക്കൻ തുടങ്ങിയ വ്യത്യസ്തങ്ങളായ വിഭവങ്ങൾ സ്റ്റാളിലുണ്ട്.