the digital signature of the temple city

“ദർപ്പണം” പുസ്തക പ്രകാശനവും, പി. ഐ ലാസർ മാസ്റ്റർക്ക് ആദരവും  നടന്നു.

ഗുരുവായൂർ: പി ഐ സൈമൺ മാസ്റ്റർ രചിച്ച “ദർപ്പണം” രണ്ടാം ഭാഗത്തിന്റെ പ്രകാശനം എൻ കെ അക്ബർ എം എൽ എ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ റഹിം വീട്ടി പറമ്പിന് നല്കി കൊണ്ട് നിർവഹിച്ചു. തിരുവെങ്കിടം കൊടയിൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് ചേർന്ന സൗഹ്യദ സമ്മേളനത്തിൽ റവ ഫാ പ്രകാശ് പുത്തൂർ അദ്ധ്യക്ഷത വഹിച്ചു.

- Advertisement - Guruvayoor image
golnews20231218 1903502448941009559986288

തൃശൂർ അതിരൂപത പബ്ലിക്ക് റിലേഷൻ വകുപ്പ് സിൽവർ ജൂബിലി അവാർഡ് നേടിയ പി. ഐ ലാസർ മാസ്റ്ററെ യോഗത്തിൽ സാഹിത്യകാരൻ രാധാകൃഷ്ണൻ കാക്കശ്ശേരി ആദരിച്ചു.

ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, റവ ഫാ ദേവസ്സി പന്തലൂക്കാരൻ ,ആർ ജെ ഡി ജില്ല പ്രസിഡണ്ട് യൂജിൻ മൊറേലി , ഡേവിസ് കണ്ണനായ്ക്കൽ, കെ പി എ റഷീദ്, വി കെ സുജിത്, എ പി ജോസ്, എം എഫ് ജോയ്, ജനു ഗുരുവായൂർ, ലിജിത്ത് തരകൻ എന്നിവർ ആശംസകൾ നേർന്നു. 

golnews20231218 1737553549607578314827838

പുസ്തക പ്രസാദകരായ പുത്തൂർ ഉട്ടൂപ്പ് മാസ്റ്റർ ഏല്യാകുട്ടി സ്മാരക ട്രസ്റ്റിന്റെ ഭാരവാഹികളായ പി ഐ ആന്റോ, ജിഷൊ എസ് പുത്തൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts