ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച നഗരസഭയുടെ കീഴിലുളള ഇന്നര്‍റിങ്ങ് റോഡും ഇന്നര്‍ റിങ്ങ് ഔട്ടര്‍ റിങ്ങ് റോഡുകളെ ബന്ധിപ്പിക്കുന്ന റോഡുകളുടേയും ഉദ്ഘാടനം ഗുരുവായൂര്‍ എം എല്‍ എ ശ്രീ. എന്‍ കെ. അക്ബര്‍ നിര്‍വ്വഹിച്ചു.
മാര്‍ച്ച് 4 ന് കാലത്ത് 11 മണിക്ക് വടക്കേ ഇന്നര റിങ്ങ് റോഡില്‍ വെച്ച് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്മാന് എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് വി കെ വിജയന് മുഖ്യാതിഥിയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷൈലജ സുധന്, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍ , കൗണ്‍സിലര്‍മാരായ കെ പി. ഉദയന്‍, ശോഭ ഹരിനാരായണന്, സി എസ്. സൂരജ്, നഗരസഭ എഞ്ചിനീയർ ഇ. ലീല എന്നിവര്‍ സംസാരിച്ചു.
ഒരു കോടി 80 ലക്ഷം രൂപ വകയിരുത്തിയാണ് റോഡുകള്‍ ടൈലുകള്‍ വിരിച്ച് നവീകരിച്ചത്.