ചാവക്കാട്: ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റി യോഗം ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബറിന്റെ അദ്ധ്യക്ഷതയില്‍ ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ ചേര്‍ന്നു. ഈ യോഗത്തിലാണ് ചാവക്കാട് ബീച്ചില്‍ പുതുവര്‍ഷാഘോഷ പരിപാടികള്‍ വിപുലമായി നടത്താന്‍ തീരുമാനമായത്.
ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റിയും ചാവക്കാട് നഗരസഭയും സംയുക്തമായാണ് ന്യൂ ഇയര്‍ ആഘോഷ പരിപാടികള സംഘടിപ്പിക്കുന്നത്. തദ്ദേശീയരായവര്‍ക്കും കലാ പരിപാടികള്‍ നടത്തുന്നതിന് സൗകര്യമൊരുക്കും. നിലവിലെ ടെണ്ടര്‍ കാലാവധി അവസാനിക്കുന്ന ടോയ്ലറ്റ് ബ്ലോക്ക്, ബോട്ടിംഗ്, എ.ടി.വി .റൈഡ് തുടങ്ങിയവക്ക് പുതിയ പുതിയ ടെണ്ടര്‍ ക്ഷണിക്കുന്നതിനും തീരുമാനമായി.
ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ ചീഫ് എക്സി. ഓഫീസര്‍ വിജയ് രാജ്, ചാവക്കാട് നഗരസഭ ചെയര്മാന് ഷീജ പ്രശാന്ത്, വൈസ് ചെയര്മാന് കെ.കെ മുബാറക്ക്, അംഗങ്ങളായ എം.ആര് രാധാകൃഷ്ണന്, മഞ്ജുഷ സുരേഷ്, ജീന രാജീവ്, നഗരസഭ സെക്രട്ടറി ആകാശ്, നഗരസഭ എഞ്ചിനീയര്‍ ടോണി, ഡിറ്റിപിസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.