ഗുരുവായൂർ : മമ്മിയൂർ ദേവസ്വത്തിന്റെ 2024ലെ ചുമർ ചിത്രങ്ങളോടു കൂടിയ ബഹുവർണ്ണ കലണ്ടറിന്റെ പ്രകാശന കർമ്മം മേൽ ശാന്തി ശ്രീരുദ്രൻ നമ്പൂതിരിക്ക് നൽകി ട്രസ്റ്റി ബോർഡ് ചെയർമാൻ ജി കെ പ്രകാശൻ നിർവ്വഹിച്ചു.
മമ്മിയൂർ ക്ഷേത്രവിശേഷങ്ങളും മറ്റ് വിശേഷ ദിവസങ്ങളും അടങ്ങിയിട്ടുള്ള കലണ്ടർ 40 രൂപ നിരക്കിൽ ഭക്ത ജനങ്ങൾക്ക് ക്ഷേത്രം കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണ്. ചടങ്ങിൽ ട്രസ്റ്റി ബോർഡ് മെമ്പർമാരായ കെ കെ ഗോവിന്ദ് ദാസ്, കെ കെ വിശ്വനാഥൻ, എക്സിക്യൂട്ടീവ് ഓഫീസർ എൻ കെ ബൈജു തുടങ്ങിയവർ സംബന്ധിച്ചു.


