the digital signature of the temple city

പൈതൃകം സൈനീക സേവാസമിതിയുടെ ആഭിമുഖ്യത്തിൽ വിജയ് ദിവസ് ” ആചരിക്കും

ഗുരുവായൂർ : ഗുരുവായൂർ പൈതൃകം സൈനീക സേവാസ മിതിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 16 ന് വിജയ് ദിവസ് ആചരിക്കുമെന്ന് സംഘാടകർ അറിയിച്ചു. 

PSX 20231213 155229

രാവിലെ 10 മണിക്ക് നഗരസഭ ലൈബ്രറി അങ്കണത്തിലെ ഗാന്ധി പ്രതിമക്കു സമീപം സ്ഥാപിക്കുന്ന അമർ ജവാൻ സ്ഥപത്തിന് മുന്നിൽ നിലവിളക്ക് തെളിയിച്ച് പുഷ്പാർച്ചന നടത്തി ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ലൈബ്രറി ഹാളിൽ എൻ.സി.സി. തൃശൂർ ബറ്റാലിയൻ ഓഫീസർ കമാണ്ടന്റിംഗ് ക്യാപ്റ്റൻ ബിജോയ് ഉദ്ഘാടനം ചെയ്യു ന്ന ചടങ്ങിൽ 1971ലെ ബംഗ്ലാദേശ് യുദ്ധത്തിൽ പങ്കെടുത്ത ക്യാപ്റ്റൻ ബാലഗോപാലിനെ ആദരിക്കും.

ചടങ്ങുകൾ വിശദീകരിച്ചു കൊണ്ടുള്ള പൈതൃക മന്ദിരത്തിൽ നടന്ന പത്രസമ്മേളനത്തിൽ സംഘാടകരായ അഡ്വ:രവി ചങ്കത്ത്, മധു.കെ.നായർ, ബ്രി ഗേഡിയർ എൻ.എ.സുബ്രഹ്മണ്യൻ, കെ.കെ. വേലായുധൻ കെ.സുഗതൻ, ശ്രീധരൻ മാമ്പുഴ,ശ്രീകുമാർ പി നായർ, ജ്യോതിവാസ് എങ്ങണ്ടിയൂർ തുടങ്ങിയവർ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts