ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൻ്റെ 2023 – 24 അധ്യയന വർഷത്തെ കോളേജ് യൂണിയന്റെയും ആർട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനം തൃശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ IAS നിർവ്വഹിച്ചു.
സ്വജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രചോദനാത്മകമായ സംവാദം അധ്യാപകരും അദ്ദേഹം നയിച്ചു. തദ്ദവസരത്തിൽ ഒരു പിടി ഭാഗമായി സമാഹരിച്ച ഭക്ഷ്യധാന്യ കുട്ടികളുമായി എന്ന പദ്ധതിയുടെ വിഭവങ്ങളുടെ വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബറും ജില്ലാ കളക്ടറും സംയുക്തമായി നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ സി ഡോ. വത്സ എം. എ. അധ്യക്ഷത വഹിച്ച യോഗത്തിൽ ഗുരുവായൂർ എം എൽ എ. എൻ. കെ. അക്ബർ മുഖ്യ പ്രഭാഷണവും. ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ് ആശംസയും നിർവ്വഹിച്ചു.
കോളേജ് യൂണിയൻ ചെയർ പേഴ്സൻ അയിഷ മെഹ്താബ് സ്വാഗതവും ഫൈൻ ആർട്സ് സെക്രട്ടറി ആതിര കെ പി നന്ദിയും പ്രകാശിപ്പിച്ചു. അധ്യാപകരായ ഡോ. റോയ് മാത്യു എം, മിസ്സ്. ആൻരൂപ ജെയ്ക്കബ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
