- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിൽ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിന് സമീപം കൂട്ടിയിട്ടിരുന്ന ടാർപായകളുടെ ഇടയിൽ നിന്ന് പാമ്പിനെ പിടികൂടി. പന്തൽ പൊളിച്ചു നീക്കു ന്ന തൊഴിലാളികളാണ് ചൊവ്വാഴ്ച വൈകിട്ട് 4ന് പാമ്പ് ടാർപായകളുടെ ഇടയിലേക്ക് പോകുന്നത് കണ്ടത്. ഉടൻ സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിച്ചു. അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ചീഫ് സെക്യൂരിറ്റി ഓഫീസർ എസ്.സുബ്രഹ്മണി എന്നിവർ പാമ്പു പിടുത്ത വിദഗ്ധരെ വിവരം അറിയിച്ചു. വൈകിട്ട് 5ന് സിവിൽ ഡിഫൻസ് അംഗം പ്രബീഷ് കോട്ടപ്പടി പാമ്പിനെ പിടിച്ച് എരുമപ്പെട്ടി ഫോറസ്റ്റ് വിഭാഗത്തിനു കൈമാറി.