the digital signature of the temple city

ഗുരുവായൂർ ഉത്സവം 2023; മീഡിയ സെന്റർ പ്രവർത്തനമാരംഭിച്ചു.

ഗുരുവായൂർ ഉൽസവ വാർത്തകളും വിശേഷങ്ങളും ഭക്തജനങ്ങളിലെത്തിക്കുന്നതിനായി ദേവസ്വം ആഭിമുഖ്യത്തിൽ മീഡിയാ സെൻറർ പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

ഗുരുവായൂർ ഉൽസവത്തിൻ്റെ വിവരങ്ങളുമായി ദേവസ്വം പ്രസിദ്ധീകരിച്ച സപ്ലിമെൻ്റിൻ്റെ ഔപചാരികമായ പ്രകാശനവും ചടങ്ങിൽ നടന്നു. ഡോ.. വി.കെ.വിജയനിൽ നിന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ ജനു, ഗുരുവായൂർ ഉത്സവ സപ്ലിമെൻ്റ് ഏറ്റുവാങ്ങി. സ്‌റ്റേജ് & പ്രോഗ്രാം, പബ്ലിക് റിലേഷൻസ് സബ് കമ്മിറ്റി അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡുകളുടെ വിതരണവും നടന്നു.

ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആർ.ഗോപിനാഥ്, ഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, വിവിധ സബ് കമ്മിറ്റി അംഗങ്ങൾ, മാധ്യമ പ്രവർത്തകർ, ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി

PicsArt 03 02 10.49.43 1

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts