ഗുരുവായൂർ: ദീപാവലി ദിനമായ ഞായറാഴ്ച ഉച്ചപ്പൂജയ്ക്കുശേഷം എഐസിസി ജെനറൽ സെക്രടറി കെ സി വേണുഗോപാൽ എം പി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഗണപതി അമ്പലത്തിൽ ദർശനത്തിന് ശേഷം ചെമ്പൈ സംഗീതോത്സവ വേദി സന്ദർശിച്ചു. ഡിസിസി സെക്രെട്ടറി ടി എസ് അജിത് കെ വി സത്താർ, സി എസ് സൂരജ്, ഗോപാലകൃഷ്ണൻ, ശ്രീധരൻ മാക്കലിക്കൽ മോഹൻദാസ് ചേലനാട്, ഗോകുൽ ഗുരുവായൂർ, പ്രേം. ജി.മേനോൻ, പ്രതീഷ് ഓടാട്ട് , നളിനാക്ഷൻ ഇരട്ടപ്പുഴ ഇബ്രാഹിം , മജീദ്, നൗഫൽ ജമാൽ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.



