തൃശൂർ: ബിജെപി ന്യൂനപക്ഷ മോർച്ച തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇസ്രായേൽ ജനതയ്ക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശൂർ കിഴക്കേകോട്ട ജംഗ്ഷനിൽ വച്ച് വൈകീട്ട് സായാഹ്ന സദസ്സ് നടത്തി.
ഐക്യദാർഢ്യ സദസ്സ് ബിജെപി തൃശ്ശൂർ ജില്ലാ ട്രഷറർ കെ ആർ അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോർച്ച തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ടോണി ചാക്കോള അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഷെബിൻ കെ ഫ്രാൻസിസ് സ്വാഗതം ചെയ്തു. ന്യൂനപക്ഷ മോർച്ച തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ബിനു അലക്സ് നന്ദി രേഖപ്പെടുത്തി. കൂടാതെ വ്യാപാര സെൽ കോ-കൺവീനർ പി വി സുബ്രഹ്മണ്യൻ, തൃശൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിബിൻ ഐനിക്കുന്നത്ത്, ജനറൽ സെക്രട്ടറിമാരായ പ്രിയ അനിൽ, രഞ്ജിത്ത് , പാലക്കാട് മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ് എന്നിവർ സായാഹ്ന സദസ്സിൽ പങ്കെടുത്തു. ലോക സമാധാനത്തിനു വേണ്ടി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു