the digital signature of the temple city

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മാണിക്കത്ത്പടി കൂട്ടായ്മയുടെ “ആദരണീയം 2023 “

ഗുരുവായൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മാണിക്കത്ത്പടി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒക്ടോബർ 29 തീയതി  ഞായർ ഉച്ചക്ക് 3:30ന് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്തു വെച്ച് നടന്ന “ആദരണീയം 2023”

- Advertisement - Guruvayoor image

തൃശൂർ ഡി സി സി പ്രസിഡന്റ്‌ ജോസ് വള്ളൂർ ഉത്ഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഡോ സോയ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകി വിരമിച്ച  ഡോ പ്രഭാകരൻ കെ ബി, പബ്ലിക് ഹെൽത്ത് ഓഫീസർ ഉഷ വിൻസെന്റ് എന്നിവരെയും  വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച ഇരുപത്തി രണ്ടാം വാർഡിലെ  വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ആദരിച്ചു. നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണവും നടത്തി.

ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ച യോഗത്തിന് ദളിത് കോൺഗ്രസ്‌ ജില്ല കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി ടി വി കൃഷ്ണദാസ് സ്വാഗതവും മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി സി കെ ഡേവിസ് നന്ദിയും അർപ്പിച്ചു. ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ ഉപനേതാവ് കെ പി എ റഷീദ്, കർഷക കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എം എഫ് ജോയ്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ രേണുക ടീച്ചർ, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലൻ വാറണാട്ട്, കോൺഗ്രസ്‌ അധ്യാപക യൂണിയൻ ജില്ല സെക്രട്ടറി റെയ്മണ്ട് മാസ്റ്റർ, യൂത്ത് കോൺഗ്രസ്‌ മുൻ ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സിന്റോ തോമസ് എന്നിവർ പ്രസംഗിച്ചു.

ന്യൂനപക്ഷ കോൺഗ്രസ്‌ ഗുരുവായൂർ മണ്ഡലം കമ്മിറ്റി ചെയർമാൻ ബഷീർ കുന്നിക്കൽ,  ഇരുപത്തിരണ്ടാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പി കെ ബിജു, ഇരുപത്തിരണ്ടാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റി ട്രഷറർ ഗണേഷ് കുമ്പളത്തറ, ഇരുപത്തിരണ്ടാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി ജോൺസൺ ചിരിയങ്കണ്ടത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts