ഗുരുവായൂർ: ശബരിമല മണ്ഡല തീർത്ഥാടന കാലത്തിന് മുന്നോടിയായി നിയുക്ത ശബരിമല മേൽശാന്തി പുത്തില്ലത്ത് മഹേഷ് നമ്പൂതിരി ഗുരുവായൂരിലെത്തി. ശ്രീഗുരുവായൂരപ്പനെ കണ്ടു തൊഴുത് ദർശനപുണ്യം നേടി.
ചൊവ്വാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു നിയുക്ത ശബരിമല മേൽശാന്തി ശ്രീഗുരുവായൂരപ്പനെ ദർശിച്ച് അനുഗ്രഹം നേടിയത്. ഭഗവദ് ദർശന ശേഷം ഗുരുവായൂർ ക്ഷേത്രം മേൽശാന്തി പി എം ശ്രീനാഥ് നമ്പൂതിരിയുടെ മുറിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാടിനെ തന്ത്രിമoത്തിൽ സന്ദർശിച്ച് അനുഗ്രഹം തേടി.
പാറമേൽക്കാവ് ക്ഷേത്രം മേൽശാന്തി കരയന്നൂർ വടക്കേടത്ത് വാസുദേവൻ നമ്പൂതിരിയും പുത്തില്ലം മധു നമ്പൂതിരിയും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷും നിയുക്ത ശബരിമല മേൽശാന്തിക്കൊപ്പമുണ്ടായിരുന്നു