ഗുരുവായൂർ: മറ്റം സെൻറ് ഫ്രാൻസിസ് ഹയർസെക്കൻഡറി സ്കൂളിലെ സീനിയർ എൻസിസി കേഡറ്റുകളാണ് ദേശീയ ചോക്ലേറ്റ് ദിനം വേറിട്ട രീതിയിൽ ആഘോഷിച്ചത് .
24 കേരള ബറ്റാലിയൻ എൻസിസിയിൽ നിന്നും വിരമിക്കുന്ന ഛത്തീസ്ഗഡ് സ്വദേശി ഹവിൽദാർ ദേവിന്ദർസിംഗിനെ മധുരം നൽകിയാണ് ദേശീയ ചോക്ലേറ്റ് ദിനം ആചരിച്ചത്.കേരളത്തിലെപ്രത്യേകിച്ച് തൃശ്ശൂരിലെ വിദ്യാർത്ഥികൾ നൽകിയ സ്നേഹ പ്രകടനങ്ങൾ ചോക്ലേറ്റിനേക്കാൾ മധുരമുള്ളതായിരുന്നു എന്ന് ഹവിൽദാർ ദേവിന്ദർ സിംഗ് മറുപടി പ്രസംഗത്തിൽ പറഞ്ഞു
മേജർ പി ജെ സ്റ്റൈജു ഹവിൽദാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
സിനിയർ അണ്ടർ ഓഫീസർ മുക്താർ എം.എൻ ദേശീയ ചോക്ലേറ്റ് ദിന സന്ദേശം നൽകി. ജൂനിയർ അണ്ടർ ഓഫീസർ ദേവിക പി.എസ് അനുമോദന പ്രസംഗം നടത്തി തുടർന്ന് ഹവിൽദാർ ദേവീദർ സിംഗ് കേഡറ്റുകൾക്ക് ചോക്ലേറ്റുകൾ വിതരണം ചെയ്തു. സീനിയർ കേഡറ്റുകളായ അഭിനന്ദ് ,
നന്ദ കിഷോർ, ഡെന്നീസ് ഡേവിസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .