ഗുരുവായൂർ: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതി അനുശോചിച്ചു.
അദ്ദേഹത്തിൻ്റെ ഭാതികദേഹം പൊതുദർശനത്തിന് വെച്ച തൃശൂർ ലളിതകലാ അക്കാദമി ഹാളിലെത്തി ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഭരണ സമിതി അംഗം സി മനോജ് എന്നിവർ ആദരാജ്ഞലി നേർന്നു. ദേവസ്വം ഭരണസമിതിക്കു വേണ്ടി ചെയർമാൻ പുഷ്പചക്രമർപ്പിച്ചു.
