the digital signature of the temple city

ശ്രീഗുരുവായൂരപ്പ സന്നിധിയിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ

[gtranslate]

രാവിലെ ശീവേലി കഴിഞ്ഞ നേരത്തായിരുന്നു ഗുരുവായൂരിൽ വിദ്യാരംഭം. ക്ഷേത്രം കൂത്തമ്പലത്തിലെ അലങ്കരിച്ച മണ്ഡപത്തിൽ സരസ്വതി പൂജ പൂർത്തിയായതോടെ ദേവീദേവൻമാരുടെ ചിത്രങ്ങൾ വിദ്യാരംഭം വേദിയിലേക്ക് ആനയിച്ചു. വാദ്യങ്ങൾ അകമ്പടിയായി.

- Advertisement -

. വിദ്യാരംഭ വേദിയിലെ നിലവിളക്കിൽ തിരി തെളിയിച്ചതിനെ തുടർന്ന് 13 കീഴ്‌ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാർ ആചാര്യൻമാരായി വിദ്യാരംഭത്തിന് തുടക്കമായി. ആചാര്യൻമാർ കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു.

ആദ്യം നാവിലും തുടർന്ന് അരിയിലും .

ആദ്യാക്ഷര മധുരം . ശ്രീഗുരുവായൂരപ്പൻ്റെ അനുഗ്രഹത്തോടെ കുട്ടികൾ അക്ഷര ലോകത്തേക്ക് കടന്നു. . .കുട്ടികൾക്ക് ശ്രീ ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ ദേവസ്വം സമ്മാനിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

[caldera_form id="CF63f85a038324b"]