വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും പ്രസാദം വാങ്ങാനുള്ള രസീതിക്കായി വീണ്ടും ക്യൂ നിൽക്കണം ; തിരക്കേറിയ ദിവസങ്ങളിൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരുന്നതായി ഭക്തജനങ്ങൾ — സംവിധാനം പുനഃപരിശോധിക്കണമെന്ന് ആവശ്യം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ അഡ്വാൻസ് വഴിപാട് കൗണ്ടറിൽ അനുഭവപ്പെടുന്ന നീണ്ട ക്യൂ ഭക്തജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാകുന്നതായി പരാതി. വഴിപാട് ശീട്ടാക്കുന്നതിനായി എത്തുന്നവരേക്കാൾ കൂടുതൽ പേർ പ്രസാദം വാങ്ങുന്നതിനുള്ള രസീതി എഴുതുന്നതിനായി ക്യൂ നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഭക്തജനങ്ങൾ പറയുന്നു. അഡ്വാൻസ് വഴിപാട് ശീട്ടാക്കുന്ന സമയത്ത് തന്നെ പ്രസാദം വാങ്ങുന്നതിനുള്ള രസീതി ലഭിക്കാത്തതാണ് പ്രധാന ബുദ്ധിമുട്ടായി ചൂണ്ടിക്കാണിക്കുന്നത്. വഴിപാട് മുൻകൂട്ടി ശീട്ടാക്കിയ ശേഷം, പ്രസാദം വാങ്ങേണ്ട ദിവസം വീണ്ടും കൗണ്ടറിലെത്തി നീണ്ട ക്യൂവിൽ നിന്ന് രസീതി എഴുതിക്കേണ്ടിവരുന്നതാണ് ഭക്തർക്ക് അധിക ബുദ്ധിമുട്ടുണ്ടാക്കുന്നത്. പ്രത്യേകിച്ച് അവധി ദിവസങ്ങളിലും തിരക്കേറിയ ദിവസങ്ങളിലും സ്ഥിതി കൂടുതൽ രൂക്ഷമാകുന്നതായാണ് ഭക്തജനങ്ങളുടെ പരാതി. വഴിപാട് ശീട്ടാക്കുന്നതിനുള്ളവരും പ്രസാദം വാങ്ങുന്നതിനുള്ള രസീതി എടുക്കുന്നതിനുള്ളവരും ഒരേ സംവിധാനത്തിൽ വലിയ ക്യൂവായി മാറുന്നതോടെ കൗണ്ടറിന് മുന്നിൽ ഏറെ നേരം കാത്തുനിൽക്കേണ്ടിവരുന്നു.
ക്ഷേത്രത്തിൽ ദർശനത്തിനായി മണിക്കൂറുകളോളം കാത്തുനിൽക്കുന്ന ഭക്തർക്ക് അതിന് ശേഷം മുൻകൂട്ടി വഴിപാട് ശീട്ടാക്കിയ പ്രസാദം വാങ്ങാനുള്ള രസീക്കായി മണിക്കൂറുകളോളം ക്യൂ നിന്ന് വീണ്ടും പ്രസാദത്തിനായി ക്യൂ നിൽക്കുക എന്നത് ഏറെ പ്രയാസകരമാണെന്ന് ഭക്തജനങ്ങൾ പറയുന്നു.വൃദ്ധരും കുട്ടികളുമായി എത്തുന്ന കുടുംബങ്ങളും ദൂരദേശങ്ങളിൽ നിന്ന് എത്തുന്ന ഭക്തരും ഈ സാഹചര്യത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു.
ഒറ്റത്തവണ രസീതി നൽകണമെന്ന് ആവശ്യം
അഡ്വാൻസ് വഴിപാട് ശീട്ടാക്കുന്ന സമയത്ത് തന്നെ പ്രസാദം വാങ്ങുന്നതിനുള്ള രസീതും നൽകുന്ന സംവിധാനം ഏർപ്പെടുത്തിയാൽ നിലവിലുള്ള തിരക്ക് ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമെന്നാണ് ഭക്തജനങ്ങളുടെ അഭിപ്രായം.വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ തന്നെ പ്രസാദത്തിന്റെ എണ്ണവും തീയതിയും ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തി രസീതി നൽകുകയോ ചെയ്താൽ കൗണ്ടറിലെ തിരക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് ഭക്തർ പറയുന്നത്.ഇത് സംബന്ധിച്ചുള്ള പരാതി ദേവസ്വം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും നിലവിലെ സംവിധാനം പുനഃപരിശോധിച്ച് ഭക്തർക്ക് കൂടുതൽ സൗകര്യപ്രദമായ സംവിധാനം ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.
ഭക്തരുടെ ബുദ്ധിമുട്ടിന് അടിയന്തര പരിഹാരം വേണം
ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വഴിപാട്, പ്രസാദ വിതരണം എന്നിവ കൂടുതൽ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകതയും ഭക്തജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.ഭക്തരുടെ സമയം, സൗകര്യം എന്നിവ പരിഗണിച്ച് നിലവിലുള്ള സംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി വഴിപാട് ശീട്ടാക്കലും പ്രസാദ രസീതി നൽകലും സാധ്യമാകുന്നിടത്തോളം ഒരേ ഘട്ടത്തിൽ പൂർത്തിയാക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നാണ് ആവശ്യം. ദേവസ്വം ഭരണസമിതി വിഷയത്തിൽ അനുഭാവപൂർവം ഇടപെട്ട് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഭക്തജനങ്ങൾ. ഭക്തരുടെ പരാതിക്ക് അടിയന്തര പരിഹാരം കാണാനും നിലവിലെ സംവിധാനം പുനഃപരിശോധിച്ച് കൂടുതൽ സൗകര്യപ്രദമായ സംവിധാനം നടപ്പാക്കാനും ദേവസ്വം ഭരണസമിതി തയ്യാറാകണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.
“ഗുരുവായൂരപ്പനെ ഒരു നേരം കണ്ട് മനസ്സുനിറഞ്ഞ്, വഴിപാട് സമർപ്പിച്ച് പ്രസാദവുമായി സന്തോഷത്തോടെ മടങ്ങുക” — ഇതായിരിക്കണം ക്ഷേത്രത്തിലെത്തുന്ന ഓരോ ഭക്തന്റെയും ആഗ്രഹം. അതിനായി വഴിപാട് ശീട്ടാക്കലും പ്രസാദവിതരണവും കൂടുതൽ ലളിതവും വേഗത്തിലുമാക്കുന്ന സംവിധാനങ്ങൾ ഒരുക്കണമെന്നാണ് ഭക്തരുടെ അഭ്യർത്ഥന.ഭക്തരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ദേവസ്വം ഭരണസമിതി അടിയന്തരമായി ഇടപെട്ട് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ.കാത്തിരിപ്പിന്റെ നീണ്ട വരികൾക്ക് പകരം ഭക്തിയുടെ നിറവോടെ…കൈയിൽ പ്രസാദവും മനസ്സിൽ കണ്ണന്റെ അനുഗ്രഹവും നിറച്ച് ഓരോ ഭക്തനും ഗുരുവായൂരിൽ നിന്ന് മടങ്ങാൻ കഴിയട്ടെ.
ഗുരുവായൂരപ്പന്റെ തിരുനടയിൽ എത്തുന്ന ഓരോ ഭക്തന്റെയും പ്രാർത്ഥന കേൾക്കപ്പെടട്ടെ….…
🙏“ഗുരുവായൂരപ്പാ… കാത്തുകൊള്ളണമേ…” 🙏
