the digital signature of the temple city

ഗുരുവായുരപ്പനു മുന്നിൽ ശ്രീശലഭയുടെ നൃത്താർപ്പണം ഇന്ന്

ഗുരുവായൂർ: മൂന്നു മണിക്കൂർ തുടർച്ചയായി കണ്ണനു മുന്നിൽ കൃഷ്ണഭക്തയുടെ നൃത്താർപ്പണം. ആന്ധ്ര സ്വദേശിയും പ്രശസ്‌ത നർത്തകനുമായ നാട്യാചാര്യ ഡോ വസന്ത് കിരൺ രായസത്തിന്റെ ശിഷ്യ ബി ശ്രീശലഭയാണ് ഇന്ന് ഞായറാഴ്ച വൈകിട്ട് 5.10 മുതൽ 8.30 വരെ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലാണ് ഭരതനാട്യം അവതരിപ്പിക്കുന്നത്.

- Advertisement -

ഗുരുവായൂർ ഭാഗ്യലക്ഷ്മി (പാട്ട്), കലാമണ്ഡലം കിരൺ ഗോപിനാഥ് (മൃദംഗം), രഘുനാഥൻ സാവിത്രി (പുല്ലാങ്കുഴൽ), കൃതി സൗന്ദർ (വീണ),ധനുഷ് നാട്ടംപള്ളി (റിഥം പാഡ്) എന്നിവർ പിന്നണിയൊരുക്കും. നൃത്തരങ്ങ് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts