ഗുരുവായൂർ: മൂന്നു മണിക്കൂർ തുടർച്ചയായി കണ്ണനു മുന്നിൽ കൃഷ്ണഭക്തയുടെ നൃത്താർപ്പണം. ആന്ധ്ര സ്വദേശിയും പ്രശസ്ത നർത്തകനുമായ നാട്യാചാര്യ ഡോ വസന്ത് കിരൺ രായസത്തിന്റെ ശിഷ്യ ബി ശ്രീശലഭയാണ് ഇന്ന് ഞായറാഴ്ച വൈകിട്ട് 5.10 മുതൽ 8.30 വരെ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലാണ് ഭരതനാട്യം അവതരിപ്പിക്കുന്നത്.
ഗുരുവായൂർ ഭാഗ്യലക്ഷ്മി (പാട്ട്), കലാമണ്ഡലം കിരൺ ഗോപിനാഥ് (മൃദംഗം), രഘുനാഥൻ സാവിത്രി (പുല്ലാങ്കുഴൽ), കൃതി സൗന്ദർ (വീണ),ധനുഷ് നാട്ടംപള്ളി (റിഥം പാഡ്) എന്നിവർ പിന്നണിയൊരുക്കും. നൃത്തരങ്ങ് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.
