the digital signature of the temple city

99-ാം പിറന്നാളിൽ ഗുരുവായൂരപ്പന്റെ പ്രസാദവുമായി ഗുരുശ്രേഷ്ഠ ഡോ. എം. ലീലാവതിക്ക് ആദരം

തൃക്കാക്കരയിലെ വസതിയിലെത്തി പ്രസാദം കൈമാറി; കുടുംബാംഗങ്ങൾക്കൊപ്പം ലളിതമായ പിറന്നാൾ ആഘോഷം

1001233486

തൃക്കാക്കര: പ്രശസ്ത സാഹിത്യകാരിയും അധ്യാപികയുമായ ഡോ. എം. ലീലാവതിയുടെ 99-ാം പിറന്നാൾ കുടുംബാംഗങ്ങൾക്കൊപ്പം തൃക്കാക്കരയിലെ വസതിയിൽ ലളിതമായി ആഘോഷിച്ചു. പിറന്നാൾ ദിനത്തിൽ ഗുരുവായൂരപ്പന്റെ അനുഗ്രഹവും ക്ഷേത്രപ്രസാദവും ഗുരുശ്രേഷ്ഠയ്ക്ക് സമർപ്പിച്ചത് ചടങ്ങിന് ഭക്തിസാന്ദ്രമായ അന്തരീക്ഷം നൽകി. ഉച്ചയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പന് നിവേദിച്ച പാൽപ്പായസം, വെണ്ണ, തിരുമുടിമാല, കളഭം, വെള്ള നിവേദ്യം തുടങ്ങിയ പ്രസാദങ്ങളുമായാണ് സംഘം ഡോ. എം. ലീലാവതിയുടെ വസതിയിലെത്തിയത്. ഗുരുവായൂരപ്പന്റെ പ്രസാദം നേരിട്ട് കൈമാറി പിറന്നാൾ ആശംസകളും അനുഗ്രഹവും നേർന്നു.

- Advertisement -

ഗുരുവായൂർ സായി സഞ്ജീവിനി ട്രസ്റ്റ് ചെയർമാൻ മൗനിയോഗി സ്വാമി ഹരിനാരായണൻ, എഴുത്തുകാരൻ ഷാജുപുതൂർ, അഖിലഭാരത ശ്രീ ഗുരുവായൂരപ്പ ഭക്ത സമിതി ജനറൽ സെക്രട്ടറി സജീവൻ നമ്പിയത്ത്, സായി സഞ്ജീവിനി എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ നമ്പ്യാർ എന്നിവരാണ് ഗുരുവായൂർ ക്ഷേത്രപ്രസാദവുമായി ടീച്ചറുടെ വസതിയിലെത്തിയത്. സാഹിത്യലോകത്തും അധ്യാപനരംഗത്തും ദീർഘകാലമായി ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഡോ. എം. ലീലാവതിയുടെ 99-ാം പിറന്നാൾ ദിനത്തിൽ ഗുരുവായൂരപ്പന്റെ പ്രസാദം സമർപ്പിച്ചത് ഏറെ സ്നേഹാദരങ്ങളോടെയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സ്വീകരിച്ചത്.

ചിങ്ങമാസത്തിലെ ഭരണി നക്ഷത്രത്തിലാണ് ഡോ. എം. ലീലാവതി 99 വയസ്സ് പൂർത്തിയാക്കിയത്. ഇംഗ്ലീഷ് കലണ്ടർ പ്രകാരം സെപ്റ്റംബർ 16-നാണ് പിറന്നാൾ. ഒട്ടേറെ തലമുറകളിലെ വിദ്യാർഥികൾക്കും സാഹിത്യപ്രേമികൾക്കും പ്രചോദനമായ ലീലാവതി ടീച്ചറുടെ 99-ാം ജന്മദിനം ലാളിത്യവും ആത്മീയതയും നിറഞ്ഞതായിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts