the digital signature of the temple city

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ കർക്കിടക ദിനാഘോഷം സംഘടിപ്പിച്ചു.

ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളേജ് ഓട്ടോണമസിലെ സസ്യശാസ്ത്ര വിഭാഗത്തിന്റെയും ഇന്ത്യൻ നോളജ് സിസ്റ്റംസ് (IKS) വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ കർക്കിടക ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി മരുന്നുകഞ്ഞിയും കർക്കിടക കഞ്ഞിയും വിതരണം ചെയ്തു.

സർക്കാർ ആയുർവേദ ആശുപത്രിയിലും പിന്നീട് സ്വകാര്യ മേഖലയിലും സേവനം അനുഷ്ഠിച്ച ഡോ. അമ്മിണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ റവ. സിസ്റ്റർ ഡോ. ജെ. ബിൻസി പ്രസിഡൻഷ്യൽ അഡ്രസ് നടത്തി.

സംസ്കൃത വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജസ്റ്റിൻ പി ജെ, സാന്ദീപനി മാതൃസദനത്തെ പ്രതിനിധീകരിച്ച് ശ്രീമതി പങ്കജം, രാധമ്മ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.

കർക്കിടക മാസത്തിന്റെ സാംസ്കാരികവും ആരോഗ്യപരവുമായ പ്രാധാന്യവും ആയുർവേദത്തിന്റെ ശരീരശുദ്ധീകരണത്തിലും ആരോഗ്യസംരക്ഷണത്തിലുമുള്ള പ്രസക്തിയും മനസ്സിലാക്കാൻ പരിപാടി വിദ്യാർത്ഥികൾക്ക് സഹായകമായി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts