പ്രതിഭകൾക്ക് അംഗീകാരത്തിന്റെ പൊൻതൂവൽ; പഠനോപകരണങ്ങളും പുരസ്കാരങ്ങളും വിതരണം ചെയ്തു വിദ്യാർത്ഥികളുടെ നേട്ടങ്ങൾ ആഘോഷിച്ച് വാർഡ് 32

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ വാർഡ് 32 കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘പ്രതിഭാകിരണം’ പരിപാടി മൂപ്പൻ ഉന്നതിയിൽ വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു. വാർഡിലെ വിദ്യാഭ്യാസ മേഖലകളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനും അവരുടെ നേട്ടങ്ങളെ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി.

പരിപാടിക്ക് റെയ്മണ്ട് സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ ബിന്ദു നാരായണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വ. അജിത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, എൽ.എഫ്. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബിൻസി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾ കൈവരിക്കുന്ന നേട്ടങ്ങൾ സമൂഹത്തിന്റെ പുരോഗതിയുടെ സൂചകമാണെന്നും, യുവതലമുറയുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടത് ഓരോ സമൂഹത്തിന്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

വിദ്യാർത്ഥികളുടെ അക്കാദമിക മികവിനൊപ്പം സാമൂഹിക ബോധവും മൂല്യബോധവും വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുഖ്യാതിഥികൾ സംസാരിച്ചു. വിദ്യാഭ്യാസം വ്യക്തിജീവിതത്തെയും സമൂഹത്തെയും ഉയർത്തുന്ന ശക്തിയാണെന്നും വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഇത്തരം അംഗീകാരങ്ങൾ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പ്രചോദനമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.

എസ്.എസ്.എൽ.സി, പ്ലസ് ടു, പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ പ്രത്യേക ഉപഹാരങ്ങളും മൊമെന്റോകളും നൽകി ആദരിച്ചു. കൂടാതെ വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പഠനോപകരണ വിതരണവും നടത്തി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയ പങ്കാളിത്തം പരിപാടിയുടെ പ്രധാന ആകർഷണമായി.

അരവിന്ദൻ പല്ലത്ത്, സൂരജ് സി.എസ്., ഒ.കെ.ആർ. മണികണ്ഠൻ, കെ.പി. ഉദയൻ, രേണുക ശങ്കർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിദ്യാർത്ഥികളുടെ കഴിവുകളെ കണ്ടെത്തി വളർത്തിയെടുക്കുന്നതിനും വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമൂഹം ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി.
പരിപാടിയുടെ വിജയത്തിനായി മോഹൻദാസ് ചേലനാട്, നിധിൻ മമ്മിയൂർ, ഡിപിൻ ഭാസ്കരൻ, ലോസൻ മാസ്റ്റർ, മനു മമ്മിയൂർ, അശോകൻ പി.വി. എന്നിവർ ഉൾപ്പെടെയുള്ള സംഘാടകർ സജീവ നേതൃത്വം നൽകി. വാർഡിലെ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ വിദ്യാഭ്യാസത്തിനും അറിവിനും കൂടുതൽ പ്രാധാന്യം നൽകാൻ സഹായിക്കുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വാർഡിലെ വിദ്യാർത്ഥികൾക്കും യുവപ്രതിഭകൾക്കും ആത്മവിശ്വാസം പകരുന്ന തരത്തിൽ സംഘടിപ്പിച്ച ‘പ്രതിഭാകിരണം’ പരിപാടിക്ക് നാട്ടുകാരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിദ്യാഭ്യാസ മികവിനെ അംഗീകരിക്കുകയും യുവതലമുറയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ മാതൃകയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.
പ്രത്യേകിച്ച്, ഈ പരിപാടിക്ക് നേതൃത്വം നൽകിയ വാർഡ് 32 കൗൺസിലർ ബിന്ദു നാരായണന്റെ പ്രവർത്തനം മാതൃകാപരവും പ്രശംസനീയവുമാണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. വാർഡിലെ വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും ആവശ്യങ്ങൾ മനസ്സിലാക്കി വിദ്യാഭ്യാസ മേഖലയ്ക്ക് മുൻഗണന നൽകുന്ന ഇത്തരം ഇടപെടലുകൾ അഭിനന്ദനാർഹമാണെന്നും അവർ പറഞ്ഞു.
ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന കൗൺസിലർ ബിന്ദു നാരായണന് ഭാവിയിലും വാർഡിന്റെ വികസനത്തിനും ജനക്ഷേമത്തിനുമായി കൂടുതൽ പദ്ധതികളും സഹായ പ്രവർത്തനങ്ങളും നടപ്പാക്കാൻ കഴിയട്ടെയെന്ന ആശംസയും ചടങ്ങിൽ പങ്കെടുത്തവർ പങ്കുവെച്ചു. സാമൂഹിക സേവനവും വിദ്യാഭ്യാസ പ്രോത്സാഹനവും കൈകോർക്കുന്ന ഇത്തരം പ്രവർത്തനrങ്ങൾ വാർഡ് 32-നെ മറ്റുള്ളവർക്ക് മാതൃകയാക്കുന്നതായും വിലയിരുത്തപ്പെട്ടു.

