the digital signature of the temple city

ഗുരുവായൂർ ക്ഷേത്രദർശനം നടത്തി വി ഡി സതീശൻ; വെണ്ണ തുലാഭാര വഴിപാടും നടത്തി

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പ ദർശനത്തിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗുരുവായൂരിലെത്തി. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം, ശ്രീകോവിലിന് മുന്നിലെത്തി കണ്ണനെ തൊഴുത് പ്രാർത്ഥിച്ചു. തുടർന്ന് വെണ്ണകൊണ്ടുള്ള തുലാഭാര വഴിപാടും അദ്ദേഹം നിർവഹിച്ചു.

ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ദേവസ്വം ചെയർമാൻ പൊന്നാടയണിയിച്ച് അദ്ദേഹത്തെ ആദരിച്ചു. പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം ആദ്യമായാണ് വി ഡി സതീശൻ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്. ശ്രീഗുരുവായൂരപ്പന്റെ സന്നിധിയിൽ ദർശനസായൂജ്യം ലഭിച്ചതിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചു.

71 കിലോഗ്രാം വെണ്ണ ഉപയോഗിച്ചായിരുന്നു തുലാഭാര വഴിപാട് നടത്തിയത്. മാസത്തിലൊരിക്കൽ ഗുരുവായൂർ ക്ഷേത്രദർശനം ശീലമാക്കിയ ഭക്തനാണ് വി ഡി സതീശൻ. ക്ഷേത്രദർശനത്തിന് ശേഷം റവന്യൂ മന്ത്രി കെ രാജന്റെ മകന്റെ വിവാഹച്ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts