ഗുരുവായൂർ: പുല്ലാനൂർ കോന്തത്ത് രാമകൃഷ്ണൻ (78) നിര്യാതനായി. ഇന്നലെ വൈകീട്ട് 5.30ഓടെ തൃശ്ശൂരിലെ അമല ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസംബന്ധമായ അസുഖങ്ങൾ കാരണം ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഇന്ന് (15-04-2026) രാവിലെ 10.30ന് ഗുരുവായൂർ കിഴക്കേ നടയിലെ കല്പക അമൃതം ഫ്ലാറ്റിൽ നിന്നു മൃതദേഹം പുറപ്പെടുകയും, 11.30ന് തൃശ്ശൂർ പാറമേക്കാവ് ശാന്തിഗട്ടിൽ സംസ്കാരം നടക്കുകയും ചെയ്യും.ഭാര്യ: മണ്ണുങ്ങൽ ലീല, മകൻ: സതീശൻ മണ്ണുങ്ങൽ (അബുദാബി)
സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിച്ചേരുന്നു .


