ഗുരുവായൂർ: നാലു പതിറ്റാണ്ടോളം ഗുരുവായൂരിൻ്റെ അധ്യാത്മിക, കലാ സാംസ്‌കാരിക, മാധ്യമ മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ ജനു ഗുരുവായൂരിൻ്റെ 2-ാം ചരമ വാർഷികദിനവും, അതിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാര സമർപ്പണവും ഏപ്രിൽ 4 ന് നടക്കും.
ഗുരുവായൂർ പ്രസ്സ് ക്ലബിൻ്റെ നേതൃത്വത്തിൽ ജനു ഗുരുവായൂരിൻ്റെ കുടുംബവുമായി സഹകരിച്ച് രുഗ്‌മിണി റീജൻസിയിൽ വൈകീട്ട് 4:30 ന് നടക്കുന്ന ചടങ്ങിൽ കല, സാംസ്കാരിക രാഷ്ട്രീയ, മാധ്യമ മേഖലകളിലെ മഹത് വ്യക്‌തിത്വങ്ങൾ പങ്കെടുക്കും. ജനു ഗുരുവായുരിൻ്റെ സ്‌മരണക്കായി ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരം ചടങ്ങിൽ, മാതൃഭൂമി റിട്ട സ്പെൽ കസ്പോണ്ടൻ്റ്റ് ഇ സലാവുദിന്, കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് സമ്മാനിക്കും. 10,001 രൂപയും, എളവള്ളി നന്ദൻ രൂപകൽപ്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം.

സുനിത അരവിന്ദൻ ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൻ, പത്മശ്രീ പെരുവനം കുട്ടൻമാരാർ, ടി വി ചന്ദ്രമോഹൻ മുൻ എം എൽ എ, എം കൃഷ്ണദാസ് മുൻ ഗുരുവായൂർ നഗരസഭ ചെയർമാൻ, അഡ്വ നിവേദിത സുബ്രഹ്മണ്യൻ പ്രസിഡൻ്റ് ബി ജെ പി തൃശൂർ ജില്ല നോർത്ത് , ജി കെ പ്രകാശൻ ചെയർമാൻ മമ്മിയൂർ ദേവസ്വം തുടങ്ങിയവർ പങ്കെടുക്കന്ന ചടങ്ങിലേക്ക് താങ്കളെയും ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നതായി പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ആർ ജയകുമാർ, സെക്രട്ടറി എം കെ സജീവ്, ട്രഷറർ പണിക്കശേരി രഞ്ജിത്, പ്രോഗ്രാം കോർഡിനേറ്റർ സുവർണ ജനു എന്നിവർ അറിയിച്ചു


