the digital signature of the temple city

ആനന്ദ് അംബാനി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി; ആനക്കോട്ട വികസനത്തിന് 3 കോടി രൂപയുടെ ചെക്ക് നൽകി.

ഗുരുവായൂർ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് എം അംബാനി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സന്ദർശനം. തെക്കേ നടയിലെത്തിയ ആനന്ദ് അംബാനിയെ ദേവസ്വം ചെയർമാൻ ഏ വി ഗോപിനാഥ്, ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ശ്രീഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ചു കാണിക്കയർപ്പിച്ചു. 

- Advertisement - Guruvayoor image

ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനകോട്ടയുടെ വികസനത്തിന് രൂപരേഖ തയ്യാറാക്കി നൽകിയാൽ സഹായിക്കാനുള്ള സന്നദ്ധത ആനന്ദ് അംബാനി അറിയിച്ചു. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്, ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ 3 കോടി രൂപയുടെ ചെക്കും അദ്ദേഹം ദേവസ്വത്തിന് കൈമാറി.

news20260402 2219267407928613351567710

ദർശന ശേഷം  ക്ഷേത്രം കൊടിമരത്തിന് സമീപമെത്തിയ ആനന്ദ് അംബാനിക്ക് ദേവസ്വം ചെയർമാൻ ഏ വി ഗോപിനാഥ്, ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവർ വിവിധ ഉപഹാരങ്ങൾ സമ്മാനിച്ചു. ശ്രീഗുരുവായൂരപ്പൻ്റെ വഴിപാട് പ്രസാദങ്ങളും അദ്ദേഹത്തിന് നൽകി. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ജീവ ധനം ഡി എ എം രാധ, അസി മാനേജർമാരായ കെ കെസുഭാഷ്, ലെജുമോൾ, ജീവധന വിഭാഗത്തിലെ ഡോ ചാരുജിത്ത് നാരായണൻ എന്നിവർ സന്നിഹിതരായി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts