the digital signature of the temple city

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ദേശ പറ ആരംഭിച്ചു; മകരചൊവ്വ മഹോത്സവത്തിന് ആത്മീയ തുടക്കം

?ദേവീകടാക്ഷം വീട്ടുവാതിലുകളിൽ?: അഞ്ഞൂറോളം ഭവനങ്ങളിൽ ദേവീ സാന്നിധ്യം

- Advertisement - Guruvayoor image

ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മകരചൊവ്വ മഹോത്സവത്തോടനുബന്ധിച്ച് തിരുവെങ്കിടത്തമ്മ ഭഗവതിയുടെ ദേശ പറക്ക് ചടങ്ങുകൾക്ക് ഭക്തിസാന്ദ്രമായ തുടക്കം കുറിച്ചു. ദേശത്തെ അഞ്ഞൂറോളം ഭവനങ്ങളിൽ പരിവാരസമേതം നേരിട്ടെത്തുന്ന ഈ പുണ്യാഘോഷമാണ് ദേശ പറക്കായി നടത്തപ്പെടുന്നത്.

1000377505

ക്ഷേത്ര കോമരം ശ്രീധരൻ വെളിച്ചപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ പതിനഞ്ചോളം വാദ്യ-താളകലാകാരന്മാർ പങ്കെടുത്ത് ഭവനങ്ങളിൽ നേരിട്ടെത്തി നടത്തപ്പെടുന്ന പറയെടുപ്പ് ചടങ്ങുകൾ മകരചൊവ്വ ദിനമായ ജനുവരി 20 വരെ തുടരുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

ഇടം-വലം ചെണ്ടവാദ്യം, ഇലത്താളം, കുഴൽ, ശംഖുനാദം, വിളക്ക് പിടി, പൂക്കുല, കുറ്റിച്ചാട്ടം, ചേങ്ങലം, വട്ടി തുടങ്ങിയ വിവിധ വിഭാഗങ്ങളിലായുള്ള താളവാദ്യങ്ങളുടെ നിറവിലാണ് കോമരം വെളിച്ചപ്പെട്ട് ദേവീകടാക്ഷം നൽകി പറയെടുപ്പ് ചടങ്ങുകൾ സമാപിക്കുന്നത്.

1000377506

വിത്യസ്ത കലാകാരന്മാരായ ഷൺമുഖൻ തെച്ചിയിൽ, ഗുരുവായൂർ ജയപ്രകാശ്, ദാസൻ എടവന, ഗുരുവായൂർ കേശവദാസ്, ടി. ശിവൻ, സുരേഷ് ഗുരുവായൂർ എന്നിവർ ദേശ പറക്ക് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നു.ആത്മീയതയും കലാപാരമ്പര്യവും ഒരുമിക്കുന്ന ദേശ പറക്ക് ചടങ്ങുകൾ ദേശവാസികൾക്ക് ഭക്തിസാന്ദ്രമായ അനുഭവമായി മാറുന്നുവെന്ന് ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts