the digital signature of the temple city

ഭഗവദ്ഗീതാ ടീച്ചറമ്മ സേതുലക്ഷ്മി കൃഷ്ണയുടെ ഗീതാപഥ് സത്സംഗ സമിതി ആർട്ടിസ്റ്റ് നന്ദൻ പിള്ള ഉദ്ഘാടനം ചെയ്തു.   

ഗുരുവായൂർ: ഭഗവദ്ഗീത സാധാരണ ജനങ്ങൾക്കും സ്വായത്തമാക്കി, ജീവിതവിജയം നേടുവാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായി ഭഗവദ്ഗീതാ ടീച്ചറമ്മ സേതുലക്ഷ്മി കൃഷ്ണ നയിക്കുന്ന ഗീതാപഥ് സത്സംഗ സമിതി ഗുരുവായൂർ ടൌൺ ഹാളിൽ ഗുരുവായൂരപ്പന്റെ പ്രിയ ചിത്രകാരൻ ആർട്ടിസ്റ്റ് നന്ദൻ പിള്ള ഉദ്ഘാടനം ചെയ്തു.   

- Advertisement - Guruvayoor image

ഗീതാപഥ് ട്രസ്റ്റി സേതുലക്ഷ്മി കൃഷ്ണ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആദ്ധ്യാത്മിക ആചാര്യൻ ഗുരു ശ്രേഷ്ഠ എ കെ ബി നായർ, കാലടി ശ്രീരാമകൃഷ്ണാശ്രമത്തിലെ ബ്രഹ്മപരാനന്ദജി മഹരാജ്, ചാക്യാർ കൂത്തിലെ കർണ്ണൻ ഡോ എടനാട് രാജൻ നമ്പ്യാർ തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണം നടത്തി. പദ്ധതി അവതരണം ലീഗൽ സർവീസ് അതോറിറ്റി സീനിയർ പാനൽ അഭിഭാഷക രമാദേവിയും സ്വാഗതം അഞ്ജന ശിവനും , നന്ദി ഗീതാപഥ് ഉപദേശക സമിതി അംഗം അരുൺകുമാർ അജയും നടത്തി. ഉച്ചതിരിഞ്ഞ് സംഘടിപ്പിച്ച സമ്പൂർണ ഗീതാ പാരായണത്തിലും, ഗീതാ സമർപ്പണത്തിലും ധാരാളം പേർ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts