ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളേജ് (ഓട്ടോണമസ്) ഗുരുവായൂരിൽ സംഘടിപ്പിച്ച ക്രിസ്തുമസ് കാർണിവൽ ഗ്ലോറിയ @ എൽ എഫ് എന്ന ക്രിസ്തുമസ് ആഘോഷം സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും സന്ദേശമേകുന്ന ഒരു ദേശത്തിൻ്റെ ഉൽസവമായി മാറി. വൈ എം സി എ ഗുരുവായൂർ ചാപ്റ്ററിൻ്റെ സഹകരണത്തോടെ അരങ്ങേറിയ സംസ്ഥാന തല കരോൾ ഗാനമത്സരവും വിവിധ കോളേജുകൾ പങ്കെടുത്ത ക്രിസ്തുമസ് ഹാർമണി ഫാഷൻ ഷോയും കാർണിവലിനെ വർണ്ണാഭമാക്കി.
ഗുരുവായൂർ അസി കമ്മീഷണർ ഓഫ് പോലീസ് സി പ്രേമാനന്ദ കൃഷ്ണനും പ്രശസ്ത മോഡൽ ഷിയാസ് കരീമും മുഖ്യ അതിഥികളായ ചടങ്ങിൽ ക്രിസ്തുമസിൻ്റെ സ്നേഹത്തിന്റെയും കരുണയുടെയും സന്ദേശം വിളിച്ചോതികൊണ്ട് കണ്ണാറ ജയ് ക്രിസ്റ്റോ സദനിലെ ഭിന്നശേഷി കുട്ടികൾ തിരിതെളിച്ച് കേക്കു മുറിച്ചു ഉദ്ഘാടനം ചെയ്തു.
കോളേജ് മാനേജർ റവ സിസ്റ്റർ ഫോൻസി മരിയ, കോളേജ് പ്രിൻസിപ്പൽ റവ ഡോ ജെ ബിൻസി, വൈസ് പ്രിൻസിപ്പൽ റവ ഡോ നിർമ്മൽ മറിയ, കോളേജ് പി ടി എ വൈസ് പ്രസിഡണ്ട് ജിഷോ എസ് പുത്തൂർ, കോളേജ് യൂണിയൻ ചെയർ പേഴ്സൺ മിസ് അമാന, വൈ എം സി എ പ്രസിഡണ്ട് ബാബു വർഗീസ്, ഡോ സിത്താര കെ ഉറുമ്പിൽ, ജഗൻ, ശരത് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അവരുടെ സംരംഭക ശീലം വളർത്തുന്ന ലിറ്റിൽ മാർട്ട് എന്ന പേരിൽ പത്തോളം സ്റ്റാളുകളും ക്രിസ്തുമസ് കാർണിവലിനെ അന്വർത്ഥമാക്കി. കുഞ്ഞിപ്പൂമ്പാറ്റകൾക്ക് ഒരു കുഞ്ഞുടുപ്പ് എന്ന കാരുണ്യത്തിൻ്റെ പദ്ധതി കണ്ണാറ ജയ് ക്രിസ്റ്റോ സദനിലെ വിദ്യാർത്ഥികൾക്ക് വൈ എം സി എ യുടെ നേതൃത്വതിൽ സ്നേഹോപഹാരം നൽകി നിർവഹിച്ചു.
ക്രിസ്മസ് ഹാർമണി ഫാഷൻ ഷോയിൽ തൃശൂർ സെൻ്റ് തോമസ് കോളേജും, കരോൾ ഗാന മൽസരത്തിൽ സെന്റ് ജോസഫ് ചർച്ച് വേലൂപാടം ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

