ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് നാളെ പൊലീസ് വിളക്ക് നടക്കും. കാലത്ത് 7 മണിക്കും ഉച്ചകഴിഞ്ഞ് 3.30നും നടക്കുന്ന കാഴ്ചശീവേലിക്ക് കക്കാട് രാജപ്പൻ മാരാരുടെ മേളം അകമ്പടിയാകും. രാവിലെ 9.30ന് കിഴക്കേ നടപ്പുരയിലും മേളമുണ്ടാകും. സന്ധ്യയിൽ ഡബിൾ തായമ്പകയും രാത്രി 9 മണിക്ക് വിളക്കെഴുന്നള്ളിപ്പും നടക്കും.

മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ കാലത്ത് 10.30 മുതൽ പൊലീസ് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും. വൈകുന്നേരം നടക്കുന്ന സാംസ്കാരിക സദസ്സ് ഡിജിപി റാവാഡ എ. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. റിട്ട. എസ്പി ആർ.കെ. ജയരാജൻ അധ്യക്ഷനാകും. സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, എഡിജിപിമാരായ എസ്. ശ്രീജിത്ത്, പി. വിജയൻ തുടങ്ങിയ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കും.
ഇന്ന് സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ ഏകാദശി വിളക്ക് നെയ് വിളക്കായി സഹസ്രദീപഭംഗിയിൽ ആഘോഷിച്ചു. കാഴ്ചശീവേലി മേളം: പെരുവനം സതീശൻ മാരാർ (7.00 am) കാഴ്ചശീവേലി പഞ്ചവാദ്യം: അയിലൂർ അനന്തനാരായണ ശർമ (3.30 pm) തായമ്പക: ചെർപ്പുളശേരി ശ്രീജയൻ മാരാർ (6.00 pm) വിളക്കെഴുന്നള്ളിപ്പ്, നാഗസ്വര പ്രദക്ഷിണം: 9.30 pm
മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ
സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ ഇന്ന് കാലത്ത് 8 മുതൽ അവതരിപ്പിച്ചു.

