the digital signature of the temple city

“മുസ്തഫയ്ക്ക് നീതി ലഭിക്കണം”: ബ്ലേഡ് മാഫിയയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗുരുവായൂരിൽ ബിജെപി ഉപവാസം

ബ്ലേഡ് മാഫിയയ്ക്ക് പിടിവീഴണം! : മുസ്തഫയുടെ മരണം: പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി നേതാവ് ഉപവാസത്തിൽ….

- Advertisement - Guruvayoor image

ഗുരുവായൂര്‍: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് ഗുരുവായൂരിലെ വ്യാപാരി മുസ്തഫ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റവാളികളായ പ്രഹ്ളേഷിനെയും ദിവേകിനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് ഉപവാസ സമരം ആരംഭിച്ചു. ഗുരുവായൂർ മഞ്ജുളാൽ പരിസരത്താണ് സമരം നടക്കുന്നത്.

ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് രാജൻ തറയിൽ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ആർ ബൈജു, ബിജെപി പാവറട്ടി മണ്ഡലം പ്രസിഡൻ്റ് എം.ആർ വിശ്വൻ എന്നിവർ ആശംസകൾ നേർന്നു. മണ്ഡലം ജനറൽ സെക്രട്ടറി സുജയൻ മാമ്പുള്ളി സ്വാഗതമാശംസിച്ചു.

ആത്മഹത്യ ചെയ്ത മുസ്തഫയുടെ മകൻ ഷിയാസ്, സഹോദരൻ ഹക്കീം, നസി ഹക്കീം എന്നിവരും സമരത്തിൽ പങ്കുചേര്‍ന്നു. ടി.വി വാസുദേവൻ, ശോഭ ഹരി നാരായണൻ, കെ.സി വേണുഗോപാൽ, കെ.ആർ ചന്ദ്രൻ, കെ.കെ. സുമേഷ് കുമാർ, മനീഷ് കുളങ്ങര, കെ.സി രാജു, കെ. കാളിദാസ്, ദീപ ബാബു, പ്രസന്നൻ വലിയപറമ്പിൽ, ദീപക് തിരുവെങ്കിടം, ഷിബീഷ് പാക്കത്ത്, മനോജ് പൊന്നുപറമ്പിൽ, ജിതിൻ കാവീട്, ഗൗതം രവി, കൃഷ്ണൻ നളന്ദ, ദിലീപ് കിളിയംപറമ്പിൽ, സൂരജ് താമരയൂർ എന്നിവർ ഉപവാസ സമരത്തിന് നേതൃത്വം നൽകി.





➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts