തൃശൂർ:കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ മികച്ച ലഹരി വിരുദ്ധ പ്രവർത്തകനുള്ള ആദരം മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനും 24 കേരള ബറ്റാലിയൻ അസോസിയേറ്റഡ് എൻ.സി.സി ഓഫീസറുമായ മേജർ പി. ജെ. സ്റ്റൈജു ഏറ്റുവാങ്ങി.
തൃശൂർ ബസലിക്ക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അതിരൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ഫാദർ ജയ്സൺ കൂനംപ്ലാക്കൽ പൊന്നാടയണിയിച്ച് ആദരിച്ചു. കെ.സി.ബി.സി അതിരൂപത മദ്യവിരുദ്ധ സമിതി ചെയർമാൻ ഡോ. ഫാദർ ദേവസി പന്തല്ലൂക്കാരൻ ഉപഹാരം നൽകി. അതിരൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ ആദരണ പ്രസംഗം നടത്തി.
ചിത്രകാരൻ ഡാവിഞ്ചി സുരേഷിനെയും ചടങ്ങിൽ ആദരിച്ചു.104 യു.പി വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ ലഹരി വിരുദ്ധ പുസ്തകചങ്ങാത്ത പദ്ധതി, ബോധവത്കരണ സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ വിലയിരുത്തിയതിനാലാണ് മേജർ സ്റ്റൈജുവിനെ ആദരിച്ചത്.

