ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ഐ ക്യു എ സി. യുടെ നേതൃത്വത്തിൽ കോളേജ് അധ്യാപകർക്കായി പ്രോജക്ട് പ്രൊപ്പോസൽ രചന: മാറുന്ന സങ്കല്പനങ്ങൾ എന്ന വിഷയത്തിൽ ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.
മാമ്പാട് എംഇഎസ് കോളേജ് സുവോളജി വിഭാഗം അസിസ്റ്റൻറ് പ്രൊഫസറും ഈ മേഖലയിൽ ശ്രദ്ധേയനും ആയ ഡോ. കെ എസ് അനൂപ് ദാസ് വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജെ ബിന്‍സി അധ്യക്ഷയായിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ എച്ച് ആർ എം വിഭാഗം അസിസ്റ്റൻറ് പ്രൊഫസറും ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പ് ജേതാവുമായ ഡോ. ദേവി സൗമ്യജ മുഖ്യാതിഥിയായിരുന്നു. മാനവിക ശാസ്ത്ര ഭാഷ വിഷയങ്ങളിൽ ഗവേഷണാത്മകമായ പ്രോജക്ടുകൾ സമർപ്പിക്കേണ്ടത് എങ്ങനെയെന്ന് സവിസ്തരം പ്രതിപാദിച്ച വർഷോപ്പ് എല്ലാവർക്കും ഉപകാരപ്രദമായിരുന്നു.
തൃശ്ശൂർ ജില്ലയിലെ മറ്റു കോളേജുകളിലെ അധ്യാപകരും വർക്ക് ഷോപ്പിൽ പങ്കെടുത്തു. ഐക്യു എ സി കോഡിനേറ്റർ ഡോ. സിതാര കെ ഉറുമ്പിൽ സ്വാഗതം ആശംസിച്ചു. ഐ ക്യു എ സി മെമ്പറും സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യക്ഷയുമായ ഡോ. നീതു എസ് അറക്കൽ പ്രസ്തുത യോഗത്തിൽ നന്ദി അർപ്പിച്ച് സംസാരിച്ചു. വർക്ക്ഷോപ്പിന്റെ സംഘാടകരും ഐക്യു എ സി അസി കോഡിനേറ്റർമാരുരായ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. ശില്പ എസ് ആനന്ദും ഗണിത വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ മിസ് ആൽഫി ജോസും പ്രസ്തുത യോഗത്തിൽ സംസാരിച്ചു.

