ഗുരുവായൂരിൽ പ്രതിഷേധ ജ്വാല തെളിഞ്ഞു; പൊലീസിന്റെ ക്രൂരമർദനത്തിനെതിരെ ജനകീയ പ്രകടനം
? സദസ്സ് & ഉദ്ഘാടനം
- അദ്ധ്യക്ഷത: ഒ.കെ.ആർ. മണികണ്ഠൻ (മണ്ഡലം പ്രസിഡണ്ട്)
- ഉൽഘാടനം: അരവിന്ദൻ പല്ലത്ത് (ബ്ലോക്ക് പ്രസിഡണ്ട്)
ഗുരുവായൂർ: പൊലീസിന്റെ ക്രൂര മർദനത്തിനെതിരെ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. നിയമസഭാ കവാടത്തിൽ സത്യാഗ്രഹ സമരം നടത്തുന്ന യൂ.ഡി.എഫ് എം.എൽ.എമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “പ്രതിക്ഷേധജ്വാല” നഗരത്തിൽ തെളിഞ്ഞു.കൈരളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പടിഞ്ഞാറേടയിൽ സമാപിച്ചു.
മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. ആർ. രവികുമാർ, കെ.പി. ഉദയൻ, ബാലൻ വാറണാട്ട്, സി.എസ്. സൂരജ്, പി.ഐ. ലാസർ, ഷൈലജ ദേവൻ, സ്റ്റീഫൻ ജോസ്, പ്രദീഷ് ഓടാട്ട്, സി.ജെ. റെയ്മണ്ട്, ടി.വി. കൃഷ്ണദാസ്, വി.എസ്. നവനീത്, സിന്റോ തോമസ് എന്നിവർ സദസ്സിൽ സംസാരിച്ചു.
ഒ.പി. ജോൺസൺ, വി.എ. സുബൈർ, പ്രിയാ രാജേന്ദ്രൻ, ശശി പട്ടത്താക്കിൽ, എം.വി. രാജലക്ഷ്മി, സി. അനിൽകുമാർ, ഷനോജ്, പ്രകാശ് പൊനൂസ്, നൗഷാദ് കാരക്കാട്, കെ. വിശ്വനാഥൻ, പ്രേം ജി. മേനോൻ, സി.കെ. ഡേവിസ്, രാഗേഷ് നെന്മിനി, എം.എൽ. ജോസഫ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

