ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെയും, ആത്മസമ്പത്തിന്റെ നിറവുമായ ഇല്ലം നിറ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രതയോടെ ആഘോഷപൂർവം നടന്നു.
നേരത്തെ പഴുന്നാനയിൽ നിന്ന് എത്തിച്ച കതിർ കററകൾ കിഴക്കെ ഗോപുര പുറത്ത് നിന്ന് തീർത്ഥജലം തെളിയിച്ച് പ്രാർത്ഥനയോടെ ക്ഷേത്രം മേൽശാന്തിമാരായ കൃഷ്ണകുമാർ തിരുമേനി, ഭാസ്ക്കരൻ തിരുമേനി, കീഴ്ശാന്തി ശിവകരൻ നമ്പൂതിരി എന്നിവർ ചേർന്ന് തലയിലേറ്റി മണിനാദവും. കോട്ടപ്പടി സന്തോഷമാരുടെ ശംഖു നാഥ പരിശവാദ്യവുമായി ഭക്തരോടെപ്പം ക്ഷേത്രത്തിനകത്ത് നമസ്ക്കാര മണ്ഡപത്തിൽ എത്തിച്ച് അനുഷ്ഠാന അനുബന്ധ പൂജകൾ നടത്തി.
വെങ്കിടേശ്വ ഭഗവാനും , തിരുവെങ്കിടത്തമ്മ ഭഗവതിയ്ക്കും, ഉപദേവന്മാർക്കും പൂജാവിധികളോടെ നിറ സമർപ്പണം നിർവഹിച്ചു. തുടർന്ന് കതിർ കറ്റകൾ അന്നദാന മണ്ഡപത്തിൽ എത്തിച്ച്തിങ്ങി നിറഞ്ഞ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു.
ക്ഷേത്ര സമിതി ഭാരവാഹികളായ ശശി വാറണാട്ട്,പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, സേതു തിരുവെങ്കിടം, ശിവൻ കണിച്ചാടത്ത് , ഹരി കൂടത്തിങ്കൽ, ടി.കെ. അനന്തകൃഷ്ണൻ, പി. ഹരിനാരായണൻ , മാനേജർ പി.രാഘവൻ നായർ.എ. വിജയകുമാർ , കെ. ഉണ്ണികൃഷ്ണൻ , വി. ഹരിദാസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി

