ഗുരുവായൂർ : ഗുരുവായൂരപ്പന്റെ അഷ്ടമിരോഹിണി മഹോത്സവം സെപ്റ്റംബർ 14, 2025-ന് വിപുലമായും ഭക്തിപൂർവ്വകമായും ആഘോഷിക്കുമെന്ന് “ശിവകൃഷ്ണ ഭക്ത സേവാ സംഘം” സംഘാടകർ അറിയിച്ചു.അന്നേ ദിവസം രാവിലെ 9 മണിക്ക് പെരുന്തട്ട ക്ഷേത്രപരിസരത്തിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്ര മഹാരാജ വഴി, ജയശ്രീ തീയറ്റർ, വടക്കേനട എന്നിവ വഴി സഞ്ചരിച്ചു, കിഴക്കേനടയിൽ എത്തി തെക്കേനടയിൽ സമാപിക്കും. മഹോത്സവത്തിന്റെ ഭാഗമായി പിറന്നാൾ സദ്യയും ഒരുക്കിയിരിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഘോഷയാത്രയിലെ കലാപരിപാടികൾ
- താലപ്പൊലി
- കോൽക്കളി
- ഗോപിക നൃത്തം
- തെയ്യം
- ചെണ്ടമേളം
- ഉറിയടി
- എല്ലാവരുടെയും സഹകരണവും സജീവ പങ്കാളിത്തവും കൊണ്ട് പരിപാടി ഗംഭീരമാക്കണമെന്ന് സംഘാടകസമിതി അഭ്യർത്ഥിച്ചു.
സംഘാടകർ
പ്രസിഡന്റ്: മുരളി പി
സെക്രട്ടറി: എ. വേണുഗോപാൽ
ട്രഷറർ: ഭാനുമതി
കൺവീനർ: സരള സിസ്റ്റർ
രക്ഷാധികാരികൾ: കെ.പി. കരുണാകരൻ, വിജയൻ മേനോൻ, ഇന്ദിരാ കരുണാകരൻ
കോ-ഓർഡിനേറ്റർമാർ: ഹരി വാരിയർ, പ്രേമൻ മണ്ണുങ്ങൽ, പ്രീത മുരളി, ഗീതാ രാജൻ, ഉഷ വേലായുധമേനോൻ, രമണി, ശശി വാരിയർ, രാജേഷ്, അനിൽ, രജനി, രാഘവൻ.


