the digital signature of the temple city

ചിങ്ങമഹോത്സവത്തിന് സമാരംഭം കുറിച്ച് സ്വാഗത സംഘം രൂപീകരിച്ചു..

ഗുരുവായൂർ: മലയാളവർഷാരംഭദിനമായ ചിങ്ങം ഒന്നിന് . ആഗസ്റ്റ് 17 ന് ഗുരുപവനപുരി ഒന്നാക്കെ ഒരുമയോടെ ഏറ്റെടത്ത് നടത്തപ്പെടുന്ന ” ചിങ്ങ മഹോത്സവത്തിന് വിപുലമായ സംഘാടക സ്വാഗതസംഘ കമ്മിറ്റി രൂപികരിച്ചു. രുഗ്മിണി കല്യാണ മണ്ഡപത്തിൽ ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മ പ്രസിഡണ്ട് കെ.ടി. ശിവരാമൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന രൂപീകരണ യോഗം മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ ഉൽലാടനം ചെയ്തു. കൂട്ടായ്മ ചീഫ് കോ . ഓഡിനേറ്റർ അഡ്വ. രവി ചങ്കത്ത് ആഘോഷ പരിപാടികളും , സെക്രട്ടറി അനിൽ കല്ലാറ്റ് രൂപീകരണ പ്രമേയവും അവതരിപ്പിച്ചു.

- Advertisement - Guruvayoor image

ആദ്ധ്യാത്മിക ഭക്തിസാന്ദ്രപ്രധാനത്തോടെ ഗുരുവായൂരപ്പന് മുന്നിൽ വിശ്വാസ നിറവോടെ501ഐശര്യ വിളക്ക് സമർപ്പണം, വാദ്യനിരയിലെ തഴക്കം വന്നവരും, പ്രതിഭകളും , തുടക്കക്കാരും ഉൾപ്പടെ അതിർവരമ്പുകളില്ലാതെ 251 വാദ്യ കലാകാരന്മാരെ അണിച്ചേർത്ത് വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശിന്റെ നേതൃത്വത്തിൽ ഗുരുവായൂരിന്റെ താള മഹിമവിളിച്ചോതി രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന”മജ്ഞുളാൽത്തറമേളം, വാദ്യ നിരയിലെ മികവുറ്റ പ്രതിഭാധനർക്ക് നൽകി വരുന്ന 10001 കയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്ന” ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്ക്കാര സമർപ്പണം, മഞ്ജുളാൽത്തറ മേളത്തിന് ശേഷം ഗുരുവായൂർ ക്ഷേത്ര സന്നിധിയിലേക്ക് മികവുറ്റ പഞ്ചവാദ്യ കലാകാരൻമാരുടെ നിറവോടെ താളവാദ്യഅകമ്പടിയിൽ, സന്യാസി ശ്രേഷ്മാരുടെയും, ദേവസ്വരൂപവേഷങ്ങളുടെയും ,താലപ്പൊലിയുമായി ഭക്തജന ഘോഷയാത്ര എന്നിവ നടത്തുന്നതിന് രൂപീകരണയോഗം തീരുമാനിച്ചു.

ഹൈന്ദവ വിഭാഗത്തിന്റെ സമ്പൂർണ്ണ സമയന്വവുമായി ആദ്ധ്യാത്മിക, ഭക്തിസാന്ദ്രതയിൽ വിവിധ താളവാദ്യം,ഘോഷയാത്ര, ഐശ്വര്യ വിളക്ക് സമർപ്പണം തുടങ്ങി വിപുലമായി രണ്ട് പതിറ്റാണ്ടിലേക്ക് എത്തിച്ചേരുന്ന ഇത്തവണത്തെ ചിങ്ങ മഹോത്സവത്തിന് ആഗസ്റ്റ് 13 ന് താളവാദ്യവുമായിവിളംബര കൊടിയേറ്റവും , സമുദായ സമന്വയ ജോതി തെളിയിക്കൽ എന്നിവയുമായി കൊടി കൂറ ഉയർത്തുന്നതിനുംയോഗം തീരുമാനിച്ചു. വിവിധ സംഘടന സംഘാടകസാരഥികളായ ജയറാം ആലക്കൽ, ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, ഐ.പി.രാമചന്ദ്രൻ ,മധു.കെ.നായർ , കെ.കെ. വേലായുധൻ, മുരളി അകമ്പടി , ഡോ.സോമസുന്ദരൻ,ശ്രീകുമാർ പി.നായർ ,കെ.അരവിനാക്ഷമേനോൻ ,സുരേഷ്കുറുപ്പ്, രവീന്ദ്രൻ വട്ടരങ്ങത്ത്, ജയൻ മേനോൻ ,എം. പ്രമോദ് കൃഷ്ണ, ഇ.യു. രാജഗോപാൽ.വാസുദേവൻ ചിറ്റാട, ബാബു വീട്ടീലായിൽ,രാധാ ശിവരാമാൻ, ടി, ദാക്ഷായിണി, കാർത്തികകോമത്ത് , ഒ.വി. രാജേഷ് എന്നിവർ പ്രസംഗിച്ചു. ചിങ്ങ മഹോത്സവo. 2025.നൂറ്റൊന്നoഗ സംഘാടക സ്വാഗത സംഘ കമ്മിറ്റി. രൂപീകരിച്ചു. ഭാരവാഹികളായി ജി.കെ.പ്രകാശൻ (ചെയർമാൻ) , അഡ്വ. രവി ചങ്കത്ത് (ജനറൽ കൺവീനർ) , ശ്രീധരൻ മാമ്പുഴ (ഖജാൻജി ) എന്നിവരെയും വിവിധ സബ്ബ് കമ്മിറ്റികളും യോഗത്തിൽ തെരെഞ്ഞെടുക്കുകയും ചെയ്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts