ഗുരുവായൂർ. കത്തുർബാ ബാലികാ സദനം എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥിനികളെയും ആദ്യകാല പ്രവർത്തകരെയും ആദരിച്ചു. സദനത്തിൽ നടന്ന ചടങ്ങ് ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സദനം പ്രസിഡണ്ട് പി മുരളീധരൻ കൈമൾ അധ്യക്ഷനായി. ആദ്യകാല പ്രവർത്തകരായഅഡ്വ എ വേലായുധനേയും വസന്ത മണി ടീച്ചറെയും ഗുരുവായൂർ ദേവസ്വം ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ പൊന്നാട അണിയിച്ചു ആദരിച്ചു.
മുൻസിപ്പൽ കൗൺസിലർ ജ്യോതി ആർ നാഥ്, സദനം സെക്രട്ടറി സജീവൻ നമ്പിയത്ത്, ജി എസ് അജിത്ത്, പാരാത്ത് ലീല മേനോൻ, സുരേഷ് പാലുവായ്, പെരുമ്പിലാവിൽ ഗംഗാദേവി, ടി.എൻ.ശിവദാസൻ, ബിന്ദു രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.







