ഗുരുവായൂർ: ലോക രാഷ്ട്രങ്ങൾ മാർഗ്ഗമായി, മാതൃകയായി അംഗീകരിയ്ക്കുന്ന, ഇന്ത്യയെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലനിർത്തി പോരുന്ന ഭരണഘടനയിൽ തെളിഞ്ഞ് നിൽക്കുന്ന, നിറഞ്ഞ് നിൽക്കുന്ന, ശ്രേഷ്ഠത നൽക്കുന്ന, അഖണ്ഡത കാത്ത് സൂക്ഷിയ്ക്കുന്ന മതേതരത്വവും, സോഷിലസവും, ജനാധിപത്യവും ഒഴിവാക്കിതിരസ്ക്കരിക്കണമെന്നാവശ്യപ്പെടുന്ന വർഗീയ വാദികൾക്കെതിരായും , അവർക്ക്ചെണ്ടയായി മാറുന്ന അധികാരികൾക്കുമെതിരായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ കോപ്പികൾ മുറുക്കെ പിടിച്ച് കൈകൾ മുഷ്ടി ചുരുട്ടി നീട്ടി പിടിച്ച് കൂട്ട പ്രതിജ്ഞയെടുത്തു.

ഗാന്ധിജിയും, നെഹ്റുവും, അംബേദ്ക്കറും ജനനന്മയ്ക്കായ്, നല്ലെ നാളെക്കായ് വിഭാവനം ചെയ്ത ഭരണഘടന ഉ ൽഘോഷിക്കുന്ന മതേതരത്വവും, സോഷിലസവും നില നിർത്തുവാനും , കാത്ത് സൂക്ഷിയ്ക്കുവാനും ഓരോ ഭാരതീയനും പ്രതിജ്ഞാബധമെന്നും, എല്ലാ ജനാധിപത്യവാദികളും അതിൽ പങ്കാളികളാക്കുമെന്നും പ്രഖ്യാപിച്ചാണ് പ്രതിജ്ഞയെടുത്തത്. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിജ്ഞാ സദസ്സ്പൊതുപ്രവർത്തകനും ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടുമായ ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു. നേതാക്കളായ പി.ജി.സുരേഷ് ,ഏ കെ . ഷൈമിൽ , എം.എം. പ്രകാശൻ , ശശി വല്ലാശ്ശേരി, ഒ.പി ജോൺസൺ, വി.എ. സുബൈർ, ശശികുമാർ പട്ടത്താക്കിൽ, എ.എം. ജവഹർ ,രാജു പെരുവഴിക്കാട്ട്, പ്രമീള ശിവശങ്കരൻ എന്നിവർ സംസാരിച്ചു. സിന്റോ തോമാസ് .സി. സലീൽ കുമാർ , പി.കെ.പ്രകാശൻ , സി. അനിൽകുമാർ , പി.കെ.മുഹമ്മദുണ്ണി , പ്രേംകുമാർ മണ്ണുങ്ങൽ ,ജയൻ മനയത്ത്, സി.ശിവശങ്കരൻ , പിന്റോ നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകി. പുതിയ മണ്ഡലം ഭാരവാഹികളുടെ ആദ്യ യോഗമാണിത്

