ഗുരുവായൂർ: ജി എൻ എസ് എസ് സ്ഥാപക നേതാവായ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് IAS (Rtd)ന് ജി എൻ എസ എസിൻ്റെ നേതൃത്ത്വത്തിൽ ഗുരുവായൂരിൽ സ്വീകരണം നല്കി.
ജി എൻ എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഐ.പി. രാമചന്ദ്രൻ്റെ നേതൃത്ത്വത്തിൽ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ട്രഷറർ കെ. മോഹനകൃഷ്ണൻ, താലൂക്ക് യൂണിയൻ പ്രസിഡണ്ട്, കെ ട്ടി ശിവരാമൻനായർ, സെക്രട്ടറി ശ്രീകുമാർ പി.നായർ, മഹിളാ വിഭാഗം ജനനി സെക്രട്ടറി സരസ്വതി വിജയൻ എന്നിവർ പങ്കെടുത്തു.
ഗവർണർക്ക് ജി എൻ എസ് എസ്സിൻ്റെ ഉപഹാരവും, പൊന്നാടയും നൽകിയാണ് ആദരിച്ചത്.
