the digital signature of the temple city

ഗുരുവായൂർ നഗരസഭയിൽ എൽ.പി.ജി. മസ്റ്ററിംങ് വാർഡുതലത്തിൽ നടത്തണം; ഒ കെ ആർ മണികണ്ഠൻ

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ എൽ.പി.ജി. മസ്റ്ററിങ് വാർഡ് തലത്തിൽ നടത്താനുള്ള സംവിധാനം ഒരുക്കണമെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റും മുൻ നഗരസഭ കൗൺസിലറുമായ, ഒ കെ ആർ മണികണ്ഠൻ ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരുന്നതിന് ശ്രീ കെ.സി.വേണുഗോപാൽ എം.പി, പ്രതിപക്ഷനേതാവ് ശ്രീ വി.ഡി.സതീശൻ, എന്നിവർക്ക് നിവേദനം നൽകി.

മസ്റ്ററിങ് ജനങ്ങൾക്ക് സൗകര്യപ്രദമായിട്ടുള്ള തരത്തിൽ ആക്കണം. ആയിരക്കണക്കിന് ആളുകളാണ് ദിവസവും വെയിലും മഴയും നനഞ്ഞ് ഗ്യാസ് ഏജൻസികൾക്ക് മുൻപിൽ വരി നിൽക്കുന്നത്.

വയോധികരും ഭിന്നശേഷിക്കാരും ആരോഗ്യപ്രശ്നമുള്ളവരും സ്ത്രീകളും, ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്.

കൃത്യമായ തിയ്യതിയോ കാലയളവോ പറയുന്നുമില്ലാ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരത്തിലുള്ള സംവിധാനം ഒഴിവാക്കി വാർഡുതല ങ്ങളിൽ മസ്റ്ററിങ് കേന്ദ്രം ആരംഭിക്കുവാൻ തയ്യാറാവണം ഇതലെങ്കിൽ വീടുകളിൽ വന്ന് മസ്റ്ററിംങ് നടത്തുവാൻ ഗ്യാസ് കമ്പനികൾ തയ്യാറാവണം ഇതിന് നഗരസഭ അധികാരികളും കൗൺസിലും മുൻകൈയെടുക്കണമെന്നും ആവശ്യപ്പെടുന്നു .

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts