- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ ഉണ്ടായിരുന്ന ചെറിയ ചോർച്ച പരിഹരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മണിക്ക് ക്ഷേത്രനട അടച്ച ശേഷമായിരുന്നു ചോർച്ചയടക്കൽ പ്രവൃത്തി.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, എക്സി എൻജിനീയർ എം കെ അശോക് കുമാർ.ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ, അസി എൻജീനീയർ ഇ കെ നാരായണനുണ്ണി, മരാമത്ത് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. ഭക്തജനങ്ങൾക്ക് ദർശനത്തിന് ഒരു തടസ്സവുമില്ലാതെയായിരുന്നു പ്രവൃത്തികൾ പൂർത്തിയാക്കിയത്.