the digital signature of the temple city

വീണ്ടും ഭൂചലനം; ചാവക്കാടും ഗുരുവായൂരും പ്രകമ്പനം

ചാവക്കാട് : ചാവക്കാട് ഓവുങ്ങലും, ഗുരുവായൂർ ചൊവ്വല്ലൂർ പടിയിലും ഭൂകമ്പം അനുഭവപ്പെട്ടതായി നാട്ടുകാർ. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി, മേഖലകളിലാണ് വീണ്ടും ഭൂമികുലുക്കം ഉണ്ടായത്. ഏതാനും സെക്കൻഡുകളോളം ഇത് നീണ്ടു നിന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാവിലെയും ഈ മേഖലയിൽ ഭൂചലനം ഉണ്ടായിരുന്നു. പാലക്കാട് തൃത്താല, ആനക്കര, കപ്പൂർ, തിരുമിറ്റക്കോട് ഭാഗങ്ങളിൽ ഇന്നും പുലർച്ചെ നാലുമണിയോടെ ഭൂചലനമുണ്ടായി. തുടർചലനങ്ങൾ ഉണ്ടായേക്കാമെന്നും എന്നാൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

- Advertisement - Guruvayoor image

പുലർച്ചെ നാലുമണിയോടെ പ്രകമ്പനം അനുഭവപ്പെട്ടതായി ഓവുങ്ങൽ പടിഞ്ഞാറു ഭാഗം രാജാ സ്കൂളിന് പിറക് വശം താമസിക്കുന്ന യാസിർ സുതാനത്ത് പറഞ്ഞു. ചൊവ്വല്ലൂർപടി മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.

ഇന്ന് രാവിലെ ഇന്ത്യൻ സമയം രാവിലെ 3:55:17 ന് ഉണ്ടായ ഭൂചലനം സ്ഥിരീകരിച്ചു. റിക്‌ടർ സ്കെയിലിൽ 2.9 ആണ് തീവ്രത രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി ക്കും ഏരുമപ്പെട്ടിയും ഇടയിൽ കോട്ടപ്പുറം എന്ന സ്ഥലത്താണ് പ്രഭവ കേന്ദ്രം

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts