ഗുരുവായൂർ: ഇത്തവണത്തെ ഓണ പൂക്കളം ഗുരുവായൂർ നഗരസഭയോടൊപ്പം ജനകീയ ആസൂത്രണം 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ചെണ്ടുമല്ലി കൃഷിയുടെ വാർഡ് തല ഉദ്ഘാടനം നഗരസഭ 6-ാംവാർഡിൽ അലംകൃത അയൽക്കൂട്ടം, ഗുരുവായൂർ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം ഷഫീർ നിർവഹിച്ചു,
വാർഡ് കൗൺസിലർ അജിത അജിത്ത് അധ്യക്ഷത വഹിച്ചു, തൈക്കാട് കൃഷി ഓഫീസർ രജിത വി സി, സ്വാഗതവും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി സിസ്റ്റൻറ് എൻജിനീയർ അഭി, അയൽക്കൂട്ടം അംഗങ്ങൾ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മലയാളികളുടെ ഗൃഹാതുരത്വമായ ഓർമ്മകൾ പൂക്കുന്ന ഓണക്കാലത്ത് ഒഴിച്ചുകൂടാനാകാത്ത പൂക്കളം ഒരുക്കുന്നതിന് വേണ്ടി കഴിഞ്ഞവർഷം നഗരസഭ ആരംഭിച്ച പദ്ധതികളിൽ ഒന്നാണ് പുഷ്പകൃഷി. കഴിഞ്ഞ വർഷത്തെ വിജയകരമായ അനുഭവങ്ങളിൽ നിന്നും ഈ വർഷവും ആവേശപൂർവ്വം പദ്ധതി നടപ്പിലാക്കുകയാണ്. ഗുരുവായൂരിലെയും പരിസരപ്രദേശത്തെയും വിപണി സാധ്യത കർഷകർക്ക് മുതൽക്കൂട്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അയൽക്കൂട്ടം, ഫോർമേഴ്സ് ഗ്രൂപ്പുകൾ, എന്നിവരിലൂടെ പുഷ്പകൃഷി വിജയകരമായി മുന്നോട്ടുപോകുന്നു.
Classic Crepe Printed Kurtas for Women- Price : Rs. 180 only Free Shipping- https://myshopprime.com/product/classic-crepe-printed-kurtas-for-women/1675328990
New Collections Everyday. Good quality. Best Price. Pay COD, Online or PayTM. Return within 7 days if any issue. WhatsApp: https//wa.me/919188107782