ഗുരുവായൂർ: ചൊവ്വലൂർ പടി കെ ബി എം മുതൽ അമ്പലനട റോഡ് സഞ്ചാര യോഗ്യമാക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് ബി ജെ പി പന്തം കൊളുത്തി പ്രകടനം നടത്തി.
എം എൽ എ ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ അനുവദിച്ചിട്ട് നാലു വർഷം കഴിഞ്ഞിട്ടും
പദ്ധതി എങ്ങുമെത്തിയില്ല നിരവധി പരാതികളും സമരങ്ങളും നടത്തിയിട്ടും നഗരസഭ ഭരണാധികാരികളും,എം എൽ എയും അനങ്ങാപാറ നയം സ്വീകരിക്കുന്നത് തുടർന്നാൽ നഗരസഭാ മാർച്ച്, ഉപരോധം പോലുള്ള സമര പരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്ന് ഉദ്ഘാടനം ചെയ്തു സംസാരിച്ച ബി ജെ പി മണ്ഡലം പ്രസിഡണ്ട് ശ്രീ,സുജിത്ത് പാണ്ടാരിക്കൽ പറഞ്ഞു.
കീയര കോർണറിൽ നിന്നാരംഭിച്ച പ്രകടനം ചൊവ്വല്ലൂർപടി സെൻ്ററിൽ അവസാനിച്ചു
നേതാക്കളായ ബിജു പാട്ട്യാമ്പുള്ളി, സബിഷ് മുണ്ടന്തറ, സുനീഷ് ഓടാട്ട്, അനിൽ സുനിൽ വിളക്കാട്ടുപാടം, അനിൽ ബ്രഹ്മക്കുളം, ശശി മന്നിക്കര പ്രമിത്ത് ബ്രഹ്മകുളം അനിൽ മന്നിക്കര തുടങ്ങിയവർ നേതൃത്വം നൽകി