the digital signature of the temple city

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് ഗുരുവായൂർ ദേവസ്വത്തിൻ്റെ ഉപഹാരം.

ഗുരുവായൂർ: കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് ഗുരുവായൂർ ദേവസ്വത്തിൻ്റെ വരവേൽപ്പ്.

- Advertisement - Guruvayoor image

കേന്ദ്ര പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. കേന്ദ്ര മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ക്ഷേത്ര ദർശനത്തിനെത്തിയ മന്ത്രിക്ക് ദേവസ്വം ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

ദേവസ്വത്തിൻ്റെ ഉപഹാരമായി ഓടക്കുഴൽ വായിക്കുന്ന ശ്രീകൃഷ്ണ ഭഗവാൻ്റെ ചുമർചിത്രവും നിലവിളക്കും അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ അദ്ദേഹത്തിന് സമ്മാനിച്ചു. ഗുരുവായൂരപ്പൻ്റെ അക്ഷരപ്രസാദമായ ഭക്തപ്രിയ ആദ്ധ്യാത്മിക മാസികയുടെ പുതിയ ലക്കവും കൈമാറി. ഭക്തപ്രിയയുടെ മുഖചിത്രം കണ്ട് ” ഈ മാസിക വീട്ടിൽ വരുത്തുന്നുണ്ട്. ഞാൻ വായിക്കാറുണ്ട്” – കേന്ദ്ര മന്ത്രി പറഞ്ഞു. ഡി.എ കെ.എസ് മായാദേവി, ദേവസ്വം പി.ആർ ഒ വിമൽ ജി നാഥ്, മാനേജർ ഷാജു ശങ്കർ, അസി.മാനേജർ കെ.ജി.സുരേഷ് കുമാർ എന്നിവരുൾപ്പെടെയുള്ള ദേവസ്വം ജീവനക്കാർ ചടങ്ങിൽ സന്നിഹിതരായി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts