the digital signature of the temple city

മാഫിയകൾക്കും ക്രിമിനലുകൾക്കുമെതിരെയുള്ള നടപടികൾ ശക്തമാക്കും; പാവപ്പെട്ടവരുടെ താല്പര്യങ്ങൾ സംരക്ഷിക്കും: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

- Advertisement -[the_ad id="14637"]

ലക്‌നൗ: സംസ്ഥാനത്ത് മാഫിയകൾക്കും ക്രിമിനലുകൾക്കുമെതിരെയുള്ള നടപടികൾ ശക്തമാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അടിച്ചമർത്തപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ക്രമസമാധാന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്.

ജനങ്ങൾക്കു വേണ്ടി ജനതാ ദർശൻ പരിപാടികൾ ഉടൻ ആരംഭിക്കും. അഴിമതിവിരുദ്ധ സംസ്ഥാനമായി ഉത്തർപ്രദേശിനെ മാറ്റും. മാഫിയകൾക്കും ക്രിമിനലുകൾക്കുമെതിരെ കർശന നടപടികളും സ്വീകരിക്കും. സംസ്ഥാനത്ത് വിഐപി സംസ്കാരം പ്രോത്സാഹിപ്പിക്കരുതെന്നും യോ​ഗി പറഞ്ഞു. എല്ലാ ജില്ലകളിലെയും പോലീസ് കമ്മീഷണർമാർ, ഡിവിഷണൽ കമ്മീഷണർമാർ, ജില്ലാ മജിസ്‌ട്രേറ്റുകൾ, പോലീസ് സൂപ്രണ്ടുമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിലൂടെ ക്രമസമാധാന നില അവലോകനവും ചെയ്തു.

വരാനിരിക്കുന്ന ആഘോഷങ്ങളിൽ സമാധാനവും സൗഹാർദവും കാത്തുസൂക്ഷിക്കണമെന്നും യോ​ഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്ന ഒരു സംഭവവും സംസ്ഥാനത്ത് ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts