the digital signature of the temple city

ടി20 ലോകകപ്പ്; ഇന്ത്യൻ ടീമിൽ നിന്ന് ഇവർ പുറത്തേക്ക്; കാരണമിത്

ഗ്രൂപ്പ് എയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് സൂപ്പർ 8ലേക്ക് യോഗ്യത നേടിയ ടീമാണ് ഇന്ത്യ. നാളെ കാനഡയക്കെതിരെയാണ് ഗ്രൂപ്പ്ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം. സൂപ്പർ 8 ആരംഭിക്കുന്നതിന് മുന്നോടിയായി റിസർവ്വ് താരങ്ങളായ ശുഭ്മാൻ ഗില്ലും ആവേശ് ഖാനും നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്. ഇരുവർക്കും പരിക്കുണ്ടെന്നും അതിനാലാണ് റിസർവ് സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കുന്നതെന്നും ക്രിക്ക് ബസ് റിപ്പോർട്ട് ചെയ്തു. റിങ്കു സിംഗും ഖലീൽ അഹമ്മദും ഇന്ത്യൻ ടീമിനൊപ്പം തുടരും.

- Advertisement - Guruvayoor image

കാനഡയ്‌ക്കെതിരായ മത്സരത്തിനായി ഫ്‌ളോറിഡയിലേക്ക് ഇന്ത്യൻ താരങ്ങൾ യാത്ര ചെയ്ത ചാർട്ടേഡ് വിമാനത്തിൽ ഗില്ലും ആവേശുമുണ്ടായിരുന്നു. നിലവിൽ ടീമിനൊപ്പമുള്ള ഇരുവരും അമേരിക്കയിലെ മത്സരങ്ങൾ പൂർത്തിയായതിന് ശേഷം ഉടൻ തന്നെ നാട്ടിലേക്ക് തിരിക്കും.

നാളെ രാത്രി 8 മണിക്കാണ് ഇന്ത്യ- കാനഡ മത്സരം. കനത്ത മഴ തുടരുന്ന ഫ്‌ളോറിഡയിൽ പ്രളയ മുന്നറിയിപ്പ് ഉണ്ട്. സൂപ്പർ 8ന് യോഗ്യത നേടിയതിനാൽ നാളെ മത്സരം ഉപേക്ഷിച്ചാലും ഇന്ത്യയെ ബാധിക്കില്ല.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts