കൂടെയു ള്ളവരെ കൈവിടാതെ താങ്ങി നിർത്തുന്ന മനുഷ്യത്വത്തിന് ഉടമയാണ് സുരേഷ് ഗോപി. കേന്ദ്രമന്ത്രി സ്ഥാനത്തിലേക്കുള്ള സുരേഷ് ഗോപിയുടെ ഉയർച്ചയിൽ ഏറ്റവും അധികം സന്തോഷിക്കുന്ന ഒരാളാണ് കൊടങ്ങല്ലൂർ സ്വദേശിയായ സനോജ്. 18 വർഷമായി സുരേഷ് ഗോപിയോടൊപ്പമുണ്ടായിരുന്ന സനോജ് കേന്ദ്രമന്ത്രിയുടെ സ്റ്റാഫ് അംഗമായതിന്റെ സന്തോഷത്തിലാണ്.
വർഷങ്ങളായി സുരേഷ് ഗോപിയുടെ മേക്കപ്പ് മാനും സാഹായി ആയും പ്രവർത്തിക്കുന്ന ആളാണ് സനോജ്. സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയപ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്ന വ്യക്തി താനാണെന്നാണ് സനോജ് പറയുന്നത്. രാജ്യസഭാംഗമായിരുന്നപ്പോഴും സനോജ് അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗമായിരുന്നു.
‘സുരേഷ് ഗോപി കേന്ദ്രമന്ത്രി ആകുമ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നത് ഞാനാണ്. പതിനെട്ട് വർഷമായി ഞാൻ അദ്ദേഹത്തിനൊപ്പമാണ്. രാജ്യസഭാംഗമായിരുന്നപ്പോഴും ഞാൻ അദ്ദേഹത്തിന്റെ സ്റ്റാഫ് ആയിരുന്നു.
എന്റെ ഗുരുവും സുരേഷേട്ടന്റെ മേക്കപ്പ്മാനുമായിരുന്ന തോമസേട്ടൻ വഴിയാണ് ഞാൻ സുരേഷേട്ടനെ പരിചയപ്പെടുന്നത്. സുരേഷേട്ടന് ആദ്യമായി മേക്കപ്പിട്ടപ്പോൾ എന്റ കൈ വിറച്ചിരുന്നു. ആദ്യമായി കണ്ടതിന്റെ അമ്പരപ്പായിരുന്നു അന്ന്. ആ സിനിമ കഴിഞ്ഞപ്പോൾ എന്നോട് ചോദിച്ചതാണ് അടുത്ത സിനിമക്ക് എന്നോടൊപ്പം വരുന്നോന്ന്. 18 വർഷമായി സുരേഷേട്ടനോടൊപ്പം കൂടിയിട്ട്. അനാവശ്യമായി ഒരിക്കലും സുരേഷേട്ടൻ പ്രതികരിക്കാറില്ല. തെറ്റ് കണ്ടാൽ ഉടനെ പ്രതികരിക്കും.’- സിനോജ് പറഞ്ഞു.