അഭിനയ ജീവിതത്തിന്റെ പത്ത് വർഷം ആഘോഷിച്ച് ബോളിവുഡ് താരം കിയാര അദ്വാനി. ഭർത്താവും നടനുമായ സിദ്ധാർത്ഥ് മൽഹോത്രയോടൊപ്പമാണ് കിയാര ആഘോഷിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ ഇരുവരും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
കഠിനാധ്വാനത്തിന്റെയും സ്നേഹത്തിന്റെയും പത്ത് വർഷത്തിന് ആശംസകളെന്നും ഇനിയും തിളങ്ങണമെന്നും സിദ്ധാർത്ഥ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കിയാരയ്‌ക്കൊപ്പമുള്ള ഒരു പഴയ മാഗീസീനിന്റെ കവർ ചിത്രവും സിദ്ധാർത്ഥ് പങ്കുവച്ചു.
ബോളിവുഡ് സിനിമാ ലോകത്തെ ആരാധകരുടെ പ്രിയ പ്രണയ ജോഡികളാണ് സിദ്ധാർത്ഥ്- കിയാര ദമ്പതികൾ. ഇരുവരുടെ പ്രണയവും വിവാഹ ആഘോഷങ്ങളുമൊക്കെ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരക്കുള്ള സിനിമാ ജീവിതത്തിനിടിയിലും തങ്ങളുടെ വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കാൻ താരങ്ങൾ സമയം കണ്ടെത്താറുണ്ട്.
ഷേർഷാ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. തുടർന്ന് 2023 ഫെബ്രുവരിയിലായിരുന്നു ദമ്പതികളുടെ വിവാഹം.